വിജയ്.പി.നായരെ തല്ലിയ ഭാഗ്യലക്ഷ്മിക്ക് കേസ്-നായര്‍ക്ക് ജാമ്യം.വല്ലാത്ത ജാതി.
നായരെ വീട്ടില്‍ കയറി തല്ലി.നായര്‍ക്കത് കിട്ടാന്‍ വൈകിയോ എന്ന് മാത്രമാണ് സംശയം.ഈ കിട്ടിയ തല്ല് മാത്രമാണ് മിച്ചം.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആ സംസ്ഥാനത്ത് നിയമ സഭ കൂടി ഒരു നിയമം പാസാക്കി ഓപ്പറേഷന് ദുരാചാരി,എന്താണിതെന്നല്ലെ-സ്ത്രീകളെ അപമാനിക്കുന്ന യൂസലസ്കളെ കൈകാര്യം ചെയ്യുകയും അവരുടെ ഫോട്ടോ
സഹിതം ആ ഞരമ്പന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ദൃശ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് നിയമം.എന്നാല്‍ അവിടെ പ്രഖ്യാപിച്ച നിയമം ഇവിടെ പ്രാവര്‍ത്തികമായതില്‍ നിറഞ്ഞ സന്തോഷം.
അതിന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കും ഒപ്പം നായരെ തല്ലാനും മര്യാദ പഠിപ്പിക്കാനും പോയ ദിയസന,ശ്രീലക്ഷ്മി എന്നിവര്‍ക്കും ആദ്യം അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
നിങ്ങള്‍ വിധിച്ചതും നടപ്പാക്കിയതും മാത്രമേ അയാള്‍ക്ക് ശിക്ഷയായി അവശേഷിക്കുകയുള്ളൂ.ബാക്കിയുള്ളതെല്ലാം നിയമങ്ങളാണ്.ആ നിയമ പ്രകാരം നിങ്ങളാണിപ്പോള്‍ ഏറ്റവും വലിയ കുറ്റവാളികള്‍.F I R പ്രകാരം നിങ്ങള്‍ ചെയ്തത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
ഒരാളെ ക്രൂരമായി അക്രമിക്കുക അയാള്‍ക്ക് മേല്‍ കരിയോയില്‍ പ്രയോഗം നടത്തുക വധഭീഷണി മുഴക്കുക-നിങ്ങള്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന് തന്നെയാണ് നിങ്ങള്‍ക്കെതിരായ കുറ്റങ്ങളും ചുമത്തപ്പെട്ടത്.
ഇല്ല ഇവിടുത്തെ സര്‍ക്കാര്‍ നിങ്ങള്ക്കൊപ്പമുണ്ടല്ലൊ അത് കൊണ്ട് വലിയ കേടുപാടുകള്‍ ഉണ്ടാവില്ല.എന്തായാലും നായരുടെ കാര്യത്തില്‍ തീരുമാനമായി.
യോഗിയുടെ ഓപ്പറേഷന്ദുരാചാരി ഭംഗിയായി നിറവേറ്റിയ നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വന്ദനം.
ഫിലീം കോര്‍ട്ട്.