നടി ചാരു വിവാഹമോചിതയാകുന്നു.വഴി തെറ്റിച്ചതെന്ന് -ഭര്‍ത്താവ്.
നടി സുസ്മിതാ സെന്നിന്റെ സഹോദരനാണ് രാജീവ്
സെന്‍.അദ്ദേഹത്തിന്റെ പ്രിയതമയാണ് ചാരു അശോപ എന്ന നടി.ഇരുവരും വിവാഹിതരായത് 2019 ജൂലൈ 11 നായിരുന്നു.ആര്‍ഭാട വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഗോവയിലും മുംബൈലുമായിട്ടായിരുന്നു നടന്നത്.
എന്നാല്‍ വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുമ്പ് ഇരുവരും വേര് പിരിഞ്ഞു എന്നാണ് വാര്‍ത്തകള്‍,അതിനെതിരെ രംഗത്തെത്തിയ രാജീവ് സെന്‍ പറയുന്നത്.
ഞങ്ങളുടെ ദാമ്പത്യത്തില്‍ പിഴവുകളുണ്ട്.
എന്റെ ചാരുവിനെ വഴിതെറ്റിക്കാന്‍ ആരോ ശ്രമിക്കുന്നു.അവനെ പുറത്ത് കൊണ്ട് വരും ലോകത്തിന് കാണിക്കും.
അവള് നിഷ്ക്കളങ്കയായ പെണ്‍കുട്ടിയാണ്.ചാരുവിന്റെ സുഹൃത്തുക്കളില്‍ ആരോഒരാളാണ് ഇതിന് പിന്നില്‍.ഞാന്‍ കണ്ടെത്തും പൊതു സമൂഹത്തിന് മുന്നില്‍ എത്തിക്കും. രാജീവ് പറഞ്ഞു നിര്‍ത്തിയിടത്ത് നിന്ന് ചാരു പറഞ്ഞുതുടങ്ങിയതിങ്ങനെ-
രാജീവിന്റെ തീരുമാനങ്ങളിലാണ് മറ്റുള്ളവരുടെ സ്വാധീനം വ്യക്തമാകുന്നത്.അല്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഞങ്ങളുടെ ഫോട്ടോ എന്തിന് ഒഴിവാക്കി.ഞാന്‍ നിഷ്ക്കളങ്കയാണെന്ന് അദ്ദേഹം പറയുന്നു.
എന്നിട്ടെന്തേ ഒന്നാം വിവാഹവാര്‍ഷികത്തിന് മുമ്പ്
എന്ത് കൊണ്ട് മുംബൈയിലെ വീട്ടില്‍ നിന്നു പോയി.
അതാണെല്ലാത്തിനും തുടക്കം.എന്റെ ജീവിതം പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും ചാരു പറയുന്നു. എന്താകുമോ എന്തോ?.
ഫിലീം കോര്‍ട്ട്.