അനുഭവിച്ച വെല്ലുവിളികള്‍ക്ക് പരിഹാരം, വീണ്ടും വിവാഹിതനായി താരം.. മിസ്സ് ചെയുന്നത് മക്കളെ….

സ്വരം നല്ലതല്ലെങ്കില്‍ പാട്ട് നിര്‍ത്തണം, അത് പാട്ടായാലും, ജീവിതത്തില്‍ അനുഭവിക്കുന്നതായാലും അതുമാത്രമേ ഡി. ഇമ്മന്‍ എന്ന സംഗീത സംവിധായകനും ചെയ്തുള്ളു, ഇണയായിരുന്നപ്പോള് അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു ഒരു വേര്‍പിരിയലിലൂടെ അതവസാനിപ്പിച്ചു.
ഇപ്പോഴിതാ ഒരു കെട്ടു കൂടി കെട്ടിയിരിക്കുന്നു, സംഗീത സംവിധായകന് ഡി. ഇമ്മന്‍ വീണ്ടും വിവാഹിതനായി. അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഡി. ഇമ്മന്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. സംഗീത സംവിധായകന് ഡി. ഇമ്മന്‍ വീണ്ടും വിവാഹിതനായി. അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഡി. ഇമ്മന്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. അറേഞ്ച്ഡ് വിവാഹമായിരുന്നെന്നും താനും തന്റെ കുടുംബവും കുറച്ചുവര്‍ഷങ്ങളായി അനുഭവിച്ചു വന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണ് ഈ വിവാഹമെന്ന് അദ്ദേഹം ചിത്രങ്ങള്‍ക്കൊപ്പം എഴുതി.
എന്റെ കഠിനമായ നിമിഷങ്ങളില്‍ ഒപ്പം നിന്ന പിതാവ് ഡേവിഡ് കിരുബാഗര ദാസിനോടാണ് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത്. വിട്ടുപിരിഞ്ഞ അമ്മ മഞ്ജുളാ ഡേവിഡിന്റെ ആശീര്‍വാദവും വേണമായിരുന്നു. അമാലിയിലേക്കെത്താന് സഹായിച്ചതിന് എല്ലാ കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു. അമാലിയുടെ മകള്‍ നേത്ര ഇനി മുതല്‍ എന്റെ മൂന്നാമത്തെ മകളായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. മക്കളായ വെറോണിക്ക, ബ്ലെസീക്ക എന്നിവരെയാണ് വിവാഹത്തിന് ഏറ്റവുമധികം മിസ് ചെയ്തത്. എന്നെങ്കിലും അവര്‍ വീട്ടിലേക്ക് വരുന്നതും കാത്ത് ക്ഷമയോടെയിരിക്കുകയാണ്. അമാലിയും നേത്രയും ഞങ്ങളെല്ലാവരും അവരെ ഒരുപാട് സ്നേഹത്തോടെ സ്വീകരിക്കും. തന്നെ പിന്തുണച്ച സംഗീതാസ്വാദകര്‍ക്കുള്ള നന്ദിയും അര്‍പ്പിച്ചാണ് ഇമ്മന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ മാസം പതിനഞ്ചാം തീയതിയായിരുന്നു ഇമ്മനും അമാലിയും തമ്മിലുള്ള വിവാഹം. നല്ല ജീവിതം നയിക്കുക മക്കള്‍ വരും അറിവാകുമ്പോള്‍. FC