കുഞ്ഞി കൈകളാല്‍ ചുറ്റിപ്പിടിച്ച് നടി ദിവ്യ ഉണ്ണിയുടെ മുഖം, പുതിയ കുഞ്ഞുവാവയുടെ കുസൃതികള്‍……
ജീവിതം പരാജയപ്പെടുത്താന്‍ ശ്രമിച്ചവരോട് ജീവിച്ചുകാണിക്കാന്‍ എടുത്ത തീരുമാനമാണ് മലയാളികളുടെ ഇഷ്ട നടി ദിവ്യാഉണ്ണിയുടെ രണ്ടാം വിവാഹം, അതില്‍ പിറന്ന വാവയാണ് ഐശ്വര്യ. ഐശ്വര്യ അമ്മയെ ചുറ്റിപിണഞ്ഞു കളിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്, കുഞ്ഞുമകള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി ദിവ്യാ ഉണ്ണി.
അമ്മയെ മടിയില്‍ കിടത്തി കൗതുകത്തോടെ നോക്കുകയും തലോടുകയും അമ്മയുടെ നെറ്റിയില്‍ ഉമ്മ നല്‍കുകയും ചെയ്യുകയാണ് കുഞ്ഞുവാവ. താരത്തിന്റെ കുടുംബത്തിലെ പുതിയ അതിഥിയായ ഐശ്വര്യയ്ക്കൊപ്പമുള്ള വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ ഇഷ്ടം നേടിക്കഴിഞ്ഞു. അമ്മയ്ക്ക് പകരം അമ്മ മാത്രം എന്നും അമ്മയും മകളും തമ്മിലുള്ള ഈ വീഡിയോ എത്ര കണ്ടാലും മതിവരില്ലെന്നുമൊക്കെയാണ് കാഴ്ചക്കാരുടെ പ്രതികരണം. ദിവ്യയുടെ അതേ ചിരിയാണ് മകള്‍ക്കെന്നും അമ്മയുടെ കുഞ്ഞ് പതിപ്പാണെന്നുമൊക്കെയാണ് ചില ആരാധകരുടെ പ്രതികരണങ്ങള്‍.
2020 ജനുവരി 14നാണ് ഐശ്വര്യ ജനിച്ചത്. അര്‍ജുനും മീനാക്ഷിയുമാണ് ദിവ്യ ഉണ്ണിയുടെ മൂത്തമക്കള്‍. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയാണ് താരമിപ്പോള്‍. കുടുംബമാണ് വലുതെന്ന ചിന്തയില്‍ ജീവിക്കുക ഐശ്വര്യം കളിയാടും. FC