രജിത്ത് കുമാറിനെ ഞാന്‍ വിവാഹം കഴിക്കില്ല.അദ്ദേഹത്തിന്റെ വധുവല്ല-ദയ അശ്വതി.
ബിഗ് ബോസിലൂടെയാണ് ആരാധകര്‍ ഡോക്ടര്‍ രജിത് കുമാറിനെയും വൈല്‍ഡ് കാര്‍ഡ് എന്ട്രിയുമായെത്തിയ ദയ അച്ചുവിനെയും മറ്റ് ടീം അംഗങ്ങളെയും പരിചയപ്പെടുന്നത്.
അന്ന് നടന്ന സംഭവങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ്.
ദയ അച്ചുവിന്റെ എറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.പോസ്റ്റില്‍ ഇങ്ങിനെയാണുള്ളത്.എന്താണ് ബാബേട്ടാ എന്നെഴുതി ടീ ഷര്‍ട്ട് രഘു ഊരി വേസ്റ്റിലിട്ടു.എന്നാല്‍ ഞാനതെടുത്ത് കൈയ്യില്‍ വെച്ചു.എന്റെ മനസ്സ് വേദനിച്ചിരുന്നു.
പിന്നീടാണ് ഞാനറിഞ്ഞത്.രജിത്തിനെ വീട്ടില്‍ വിളിക്കുന്നത് ബാബു എന്നാണ് എന്ന്.
പക്ഷെ എന്റെ ഭര്‍ത്താവിന്റെ പേര് ബാബു എന്നാണ്.
അതുകൊണ്ടാണ് എനിക്ക് വേദനിച്ചത്.അല്ലാതെ
രജിത്തിന്റെ പേരായത് കൊണ്ടല്ല.ഞാന്‍ അദ്ദേഹത്തെ
പ്രണയിക്കാനോ വിവാഹം കഴിക്കാനോ ഒരിക്കലും
ഒരുങ്ങിയിട്ടില്ല.
എന്റെ ബാബു ചേട്ടന് എന്നെ ഒത്തിരി സ്നേഹിച്ചിരുന്നു.എനിക്ക് രണ്ട് മക്കളുമുണ്ട്.എന്റെ കൈയ്യിലിരിപ്പ്കൊണ്ടാണ് എല്ലാം നഷ്ടമായത്.22ാം വയസ്സില്‍ ഇറങ്ങിപോന്നു.37 വയസ്സായി 15 വര്‍ഷക്കാലം ഒറ്റക്ക് ജീവിച്ചു.എനിക്കിനി വയസ്സാംകാലത്ത് എന്ത് വിവാഹം.മക്കളെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞാന്‍ വീണ്ടും
ഒരു വിവാഹം കഴിക്കാതെ ആയിപ്പോയതെന്നും ദയ കൂട്ടിച്ചേര്‍ത്തു.
എന്തായാലും ബാബുച്ചേട്ടന് മക്കളെ സ്നേഹിക്കുന്നത് നന്നായി.ദയക്കിതുപോലെ പോസ്റ്റിട്ട് നടക്കാമല്ലൊ.
ഫിലീം കോര്‍ട്ട്.