37 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ദേവദൂതര്‍ പാടി’ വീണ്ടും വെള്ളിത്തിരയില്‍ കുഞ്ചാക്കോ ബോബന് തകര്‍ത്ത്……
![](https://filmcourtonline.com/wp-content/uploads/2022/07/devadhoodar-paadi.jpg)
ഒരു ഗാനം എന്നും ആഘോഷിക്കപ്പെടുക എന്നാല്‍ ഇതിലും വലിയ സൗഭാഗ്യം വേറെന്തുണ്ട് 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിന്റെ എല്ലാമെല്ലാമായ ഔസേപ്പച്ചന് പറയുന്നത്…
ഒരു തലമുറയുടെ തന്നെ ആസ്വാദനത്തെ വളരെയേറെ സ്വാധീനിച്ച സൂപ്പര്‍ ഹിറ്റ് ഗാനം ‘ദേവദൂതര്‍ പാടി’ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. 1985ല്‍ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഭരതന് സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണിത്. ‘ന്നാ താന്‍ കേസ് കൊട് എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും സ്ക്രീനുകളിലേക്കെത്തുന്നത്. ഓ. എന്‍. വി. കുറുപ്പ് രചിച്ച്, ഔസേപ്പച്ചന് ഈണം നല്കിയ ഈ നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെയാണ് എത്തിയിരിക്കുന്നത്.
ഈ ഗാനം പുനരാവിഷ്കരിച്ചതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകന് ഔസേപ്പച്ചന്. കുഞ്ചാക്കോ ബോബനെ അഭിനന്ദിച്ചതോടൊപ്പം ഈ പാട്ടില്‍ പ്രവര്‍ത്തിച്ച സംഗീതജ്ഞര്‍ ആരൊക്കെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കീബോര്‍ഡ് എ.ആര്.റഹ്മാന്, ഗിറ്റാര്‍ ജോണ്‍ ആന്റണി, ഡ്രംസ് ശിവമണി, അതോടൊപ്പം ബിജു നാരായണന്റെ മനോഹരമായ ആലാപനവും അദ്ദേഹം കുറിച്ചു. ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു, 37 വര്‍ഷം മുന്നേ ഞാന്‍ വയലിന് വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷം. അന്ന് ഓര്‍ക്കസ്ട്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ കീബോര്‍ഡ് എ .ആര്.റഹ്മാന്, ഗിറ്റാര്‍ ജോണ്‍ ആന്റണി ,ഡ്രംസ് ശിവമണി. അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്ക്കസ്ട്രേഷന് പുനര്സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനവും ഒത്തുചേര്‍ന്നപ്പോള്‍ ഗംഭീരമായി.
മില്ലേനിയും ഓഡിയോസ് ഇറക്കിയ ഈ ഗാനം ട്രെന്റിങ് ഒന്നായി 2 മില്ല്യണ്‍ കാഴ്ചക്കാരുമായി മുന്നേറുകയാണ്. FC