നടന് ധര്‍മേഷ് മരിച്ചു 24 വയസ്സ് . വിയോഗ വാര്‍ത്ത സിനിമക്ക് കേള്‍ക്കാന്‍വയ്യ……

ചെറുപ്രായത്തില്‍ രണ്ട് മരണങ്ങള് ഇന്നലെയും ഇന്നുമായി, ഡിവൈഡറിലിടിച്ച കാര്‍ മറിഞ്ഞു മരിച്ചത് തെലുങ്ക് നടി ഗായത്രിയും, സുഹൃത്തും, വഴിയാത്രക്കാരിയും, ഗായത്രിക്ക് 26 വയസ്സായിരുന്നു ഇന്നിതാ യുവനടന് ധര്‍മേഷ് പര്‍മര്‍ മരിച്ചിരിക്കുന്നു ഇരുപത്തിനാലാം വയസ്സില്‍.
രണ്‍വീര്‍ സിംഗ്, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗലീ ബോയ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമായിരുന്നു റാപ്പര്‍ ധര്‍മേഷ് പര്‍മര്‍ സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഇന്ത്യ 91 എന്ന ഗാനത്തിന് ശബ്ദം നല്‍കിയത് ധര്മേഷായിരുന്നു. എം.സി ടോഡ് ഫോഡ് എന്നതായിരുന്നു ധര്‍മേഷിന്റെ വേദിയിലെ നാമം. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
രണ്‍വീര്‍ സിംഗ്, സിദ്ധാന്ത് ചതുര്‍വേദി, സോയ അക്തര്‍ തുടങ്ങിയവരെല്ലാം ധര്‍മേഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിയോഗം ഒരിക്കലും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് അവര്‍ പറഞ്ഞു. മുംബൈ ഹിപ്പ് ഹോപ്പ് കളക്ടീവന്റെ ഭാഗമായിരുന്ന സ്വദേശി മൂവ്മെന്റിന്റെ ഭാഗമായിരുന്നു ധര്‍മേഷ്. ഗലീ ബോയില്‍ ധര്‍മേഷിനെ കൂടാതെ ഒട്ടേറെ റാപ്പര്‍മാര്‍ ശബ്ദം നല്‍കിയിട്ടുണ്ട്. വല്ലാത്ത വിയോഗം, അറിയുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു ഇത് താങ്ങാന്‍ വയ്യാ എന്ന്… ആദരാഞ്ജലികളോടെ FC