പണം കൊടുത്ത് മരിക്കാന്‍ വഴി തേടിയത് കടലിലേക്ക് -ചാടിയത് അഹാന.
കണ്ണുകള്‍ കൊണ്ട് കവിത രചിക്കുന്ന യുവ നടിയാണ് അഹാന കൃഷ്ണകുമാര്‍.ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് സ്വന്തമായി യൂടൂബ് ചാനല്‍.ലക്ഷ കണക്കിന് സബ്സ്ക്രൈബര്‍ ആരാധകരുടെ പെരുമഴക്കാലം തീര്‍ക്കാന്‍ നടന് കൃഷ്ണകുമാറിന്റെ കുടുംബത്തിന് കഴിയുന്നു.എന്ത് വിശേഷങ്ങളും ആ കുടുംബം നവ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി ഷെയര്‍ ചെയ്യുന്നു.ഇപ്പോഴിത സ്കൂബാ ഡൈവിംഗിന് പോയതിന്റെയും ആ സമയത്ത് അനുഭവിച്ച ടെന്‍ഷന്റെ കാര്യത്തെ കുറിച്ചും പറഞ്ഞിരിക്കുന്നു.
കടലിലേക്ക് ചാടുന്നതിന് മുമ്പുള്ള കുറച്ച് നിമിഷങ്ങള്‍,സത്യമായി പറഞ്ഞാല്‍ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും മരിക്കാനാണോ ദൈവമേ ഞാന്‍ കാശു കൊടുത്തതെന്ന് ചിന്തിച്ച് കൊണ്ടിരുന്ന നിമിഷങ്ങളായിരുന്നു അത്.
എന്നാല്‍ പേടിച്ച് പിന്മാറിയാല് ജീവിതത്തില്‍ വരാന്‍ പോകുന്ന പല തീരുമാനങ്ങളെയും ഇപ്പോള്‍ എടുക്കുന്ന തീരുമാനം ബാധിക്കുമെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു.അതുകൊണ്ടാണ് പേടിയൊന്നും വകവെക്കാതെ 36 അടി താഴ്ചയിലേക്ക് ചാടാന്‍ തീരുമാനിച്ചത്.വിജയം ഭയത്തിന് അതീതമാണ്.അഹാനയുടെ ഏറ്റവും കരുത്തുറ്റ തീരുമാന വാക്കുകള്‍.
അതെ അഹാന എല്ലാവരും ഇത് കേട്ട് പഠിക്കണം.ഈ ഊര്‍ജ്ജമാണ് ജീവിതത്തില്‍ പരാജയമില്ലാതെ മുന്നേറാനുള്ള ഏക വഴി.ധീരമായ തീരുമാനങ്ങളെടുക്കുക വിജയം കൈവരിക്കുക.
ഫിലീം കോര്‍ട്ട്.