കേസുകളും തിരക്കുകളും വേറെ നാദിര്‍ഷയുടെ വീട്ടിലെ അടുത്ത കല്ല്യാണത്തിനും ദിലീപ് എത്തി വെരി കൂള്‍……
അധികമാരും അറിഞ്ഞില്ല… അതുകൊണ്ടുതന്നെ വലിയ വാര്‍ത്തയുമായില്ല പക്ഷെ ദിലീപ് പുലിയാണ്.. സിനിമകള്‍ മാറ്റിവെച്ചിരിക്കുന്നത് കേസിന്റെ നൂലാമാലകളായതുകൊണ്ടാണ് പക്ഷെ വേണ്ടപ്പെട്ടവരുടെ വിളിപ്പാടകലെ ദിലീപ് ഉണ്ട്, അവിടെ വരുന്ന അതിഥികളെ സ്വീകരിക്കാനും അവര്‍ക്കൊപ്പം കട്ടക്ക് നില്‍ക്കാനും ജനപ്രിയനായകന് റെഡി, നാദിര്‍ഷയുടെ സഹോദരന് ആലുവ മുപ്പത്തടം മാവേലില്‍ വീട്ടില്‍ സാലി സുലൈമാന്റെയും ഷിബി സാലിയുടെയും മകള്‍ ഫില്വയും ഷെബിനും തമ്മിലുള്ള കല്ല്യാണം മംഗളമാക്കാനാണ് ദിലീപ് കളമശ്ശേരി ഞാളാകം ജമാ അത്തെ കണ്വെന്ഷന് സെന്ററില്‍ എത്തിയത്…
വിവാഹവേദിയില്‍ എല്ലാവരോടും അടുത്തിടപഴകിയും അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തും ദിലീപ് രംഗം കൊഴുപ്പിച്ചു അടുത്ത സുഹൃത്തുക്കള്‍ വന്ന് താരത്തെ കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതും സൗഹൃദം പുതുക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് കാണാം, ദിലീപിനെക്കൂടാതെ നടന്മാരായ മമ്മുട്ടിയുടെ സഹോദരന് ഇബ്രാഹിം കുട്ടി, സിദ്ധിഖ് തുടങ്ങി ഒട്ടനവധി നടീനടന്മാരും വിവാഹത്തിനെത്തി നവദമ്പതികള്‍ക്ക് മംഗളാശംസകള്‍. FC