പൂജാമുറിയില്‍ നിന്ന് ആഘോഷം ആരംഭിച്ചു… ദിലീപ് കാവ്യ മീനാക്ഷി മഹാലക്ഷ്മി,, കുടുംബം ശക്തി….

കുടുംബത്തിന്റ അടിത്തറയാണ് എല്ലാത്തിനും ആധാരം അത് ഭദ്രമായി കൊണ്ടു നടന്നാല്‍ ആരെയും ഭയക്കേണ്ടതില്ല ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ല, ജനപ്രിയനായകന് സകല ദുരിതങ്ങളും മറന്ന് ഓണമാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍,
വീട്ടിലെ പൂജാമുറിക്കരികില് കസവുമുണ്ടുടുത്ത ദിലീപിനും കസവു സാരി ചുറ്റി കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പം പട്ടു പാവാടക്കാരി മഹാലക്ഷ്മി. കസവുമുണ്ടും വെള്ളഷര്ട്ടുമണിഞ്ഞ് ദിലീപ്. എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ എന്നെഴുതിക്കൊണ്ടുള്ള ചിത്രം ദിലീപ് പങ്കുവെച്ചതിന് പിന്നാലെ കമന്റുകളുമായി നിരവധി പേര് എത്തിയിട്ടുമുണ്ട്. ഏറെ നാളുകള്‍ക്കു ശേഷമാണ് കുഞ്ഞ് മഹാലക്ഷ്മിയുടെ അച്ഛന് ദിലീപിനും അമ്മ കാവ്യക്കും മീനൂട്ടിക്കും ഒപ്പമുള്ള ചിത്രമെത്തുന്നത്.
ദിലീപിനും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ നല്ല നാളുകള്‍ വന്നുഭവിക്കട്ടെയെന്നും ഡാര്‍ക്ക് ത്രില്ലര്‍ പടങ്ങള്‍ കണ്ടു മടുത്തെന്നും ഇനിയുള്ള ഓണനാളുകളില്‍ ദിലീപിന്റെ അടിപൊളി കോമഡി പടങ്ങള്‍ കാണാനാവട്ടെയെന്നും പലരും കമന്റുകളിട്ടിട്ടുമുണ്ട്. നാല് പേര്‍ക്കുമുള്ള ചിത്രത്തിന് പുറമേ മീനാക്ഷിയും മഹാലക്ഷ്മിയും മാത്രമുള്ള ചിത്രം കൂടി മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് അവര്‍ക്ക് ഓണാശംസകളുമായി രംഗത്ത് വന്നിട്ടുള്ളത്. കുറേ നാളുകള്‍ക്കു ശേഷമാണ് കുഞ്ഞ് മഹാലക്ഷ്മിയും അച്ഛന് ദിലീപിനും അമ്മ കാവ്യക്കും മീനൂട്ടിക്കും ഒപ്പമുള്ള ചിത്രമെത്തുന്നത്. മീനാക്ഷിയുടെ കവിളില്‍ മഹാലക്ഷ്മി ഉമ്മ നല്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. FC