സീരിയല്‍ നടി മേഘ്നയെ അടിച്ചോടിച്ചത്,ആദ്യ ഭര്‍ത്താവിന്റെ സഹോദരി നടി ഡിംപിള്‍ റോസ്
സകല ആര്‍ഭാഢ പെരുമകളുമായിട്ടായിരുന്നു സീരിയല്‍ നടി മേഘ്ന വിന്‍സെന്റിനെ തന്റെ സഹോദരന് ഡോണിനെ കൊണ്ട് ഡിംപിള്‍ റോസ് വിവാഹം കഴിപ്പിച്ചത്.എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയും ഡോണ്‍ വേറെ വിവാഹം കഴിക്കുകയും, മേഘ്ന യൂട്യൂബ് ചാനല്‍ തുടങ്ങി ജീവിക്കുകയുമാണ്.അതിനിടയിലാണ് ഡോണിന്റെ സഹോദരി ഡിംപിള്‍ മേഘ്നയെ കുറിച്ച് പറഞ്ഞ കൊണ്ട് വന്നിരിക്കുന്നത്.
ഈ വിവാഹ മോചനത്തിന് കാരണം ഡിംപിള്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നണ്ടത്രെ. അതിനാണ് മറുപടി.ഓടിച്ചതാണോ, അടിച്ചോടിച്ചതാണോ,ഓടി പോയതാണോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്.നാത്തൂനെ ഓടിച്ചതാണോ.നാത്തൂന്റെ ശല്യം കാരണമാണോ,ഭര്തൃപീഡനമല്ലെ,അടിച്ചോടിച്ചതല്ലെ,വലിച്ചെറിഞ്ഞതല്ലെ .ആ ബേബി ഷവറിന്റേയും കേക്കിന്റേയും വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്കു തന്നെ കമന്റുകള്‍ കാണാം.
ചോദ്യമൊന്നുമല്ല അങ്ങനെയാണെന്ന് അവര്‍ പറയുകയാണ്.അവരോട് എന്താ പറയുക.ഇവിടെ ആരും അടിച്ചോടിച്ചതല്ല.ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്.ആ നേരത്ത് എന്റെ വീട്ടില്‍ വന്ന് നില്‍ക്കാനോ ഇവിടുത്തെ കാര്യങ്ങള്‍ അന്വേഷിക്കാനോ എനിക്ക് നേരമുണ്ടായിരുന്നില്ല.ഞങ്ങള്‍ ഞങ്ങളുടെ ലൈഫുമായി ഹാപ്പിയായിരുന്നു,തിരക്കിലായിരുന്നു.ഒരാളെ അടിച്ചോടിച്ചിട്ട് എനിക്കെന്തുകിട്ടാനാണ്.
വിവാഹമോചനത്തെക്കുറിച്ചറിയാനാണ് പലര്‍ക്കും താല്‍പ്പര്യം.എന്നാല്‍ അത് കഴിഞ്ഞു പോയ കാര്യമാണ്.ഒന്നിച്ച് ജീവിക്കേണ്ട എന്ന് തീരുമാനമെടുത്തത് അവരാണ്.രണ്ടു പേര്‍ക്കും അവരവരുടെ കാരണങ്ങള്‍ ഉണ്ടായിരിക്കും ഇതൊന്നുമറിയാതെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് മോശമാണെന്നും ഡിംപിള്‍ തന്റെ ചാനലിലൂടെ വ്യക്തമാക്കുന്നു.