നല്ല സിനിമകളുടെ സംവിധയകാന്‍ ജി എസ് പണിക്കര്‍ മരിച്ചു, ആശുപത്രിയില്‍ വെച്ചായിരുന്നു മരണം……
മലയാള സിനിമകള്‍ ഒരുകാലത്തു ജി എസ് പണിക്കരുടെ കൈകളില്‍ ഭദ്രമായിരുന്നു. ചെയ്ത സിനിമകളെല്ലാം ഹിറ്റുകള്‍, ആ ഹിറ്റുകള്‍ മാത്രം ബാക്കി അതൊരുക്കിയ സംവിധായകന് പണിക്കര്‍ സര് കാലയവനികക്കുളളില്‍ മാഞ്ഞു.
സംവിധായകന് ജി.എസ്. പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയില്കഴിയവേയായിരുന്നു അന്ത്യം.ഏഴു സിനിമകളാണ് അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ചു സംവിധാനം ചെയ്തത്. 1976 ല്‍ രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായ ‘ഏകാകിനി’ ആയിരുന്നു ആദ്യ ചിത്രം. എം.ടി. വാസുദേവന്‍ നായരുടെ കറുത്ത ചന്ദ്രന് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച ചിത്രമാണിത്. മലയാളത്തിലെ ആദ്യ റോഡ് മൂവി എന്ന് വിശേഷണമുള്ള ചിത്രമാണ് ഏകാകിനി.
സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരം സിനിമയാക്കിയത് പണിക്കരായിരുന്നു. വൈലോപ്പിളളി ശ്രീധരമേനോന്റെ സഹ്യന്റെ മകന് എന്ന കവിതയെ അവലംബിച്ച് ബാലചിത്രവുമൊരുക്കിയിട്ടുണ്ട് അദ്ദേഹം. ഡോക്യുഫിക്ഷന് ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ടു നിന്ന അദ്ദേഹം 2018-ല്‍ ‘മിഡ് സമ്മര്‍ ഡ്രീംസ്’ എന്ന പേരില്‍ ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ആദരാഞ്ജലികളോടെ. FC