സിനിമയില്‍ വീണ്ടും മരണം രമണന് വിടവാങ്ങി, സംവിധാനവും, ഡബ്ബിങ്ങും എല്ലാം നിലച്ചു……
പ്രതിഭകള്‍ ഓരോരുത്തരായി വിടവാങ്ങുകയാണ് ജനിച്ചാല്‍ മരണം ഉറപ്പാണ് അതുകൊണ്ടു പൊരുത്തപ്പെട്ടെ പറ്റു ഓരോ മരണവും ഇന്നലെ സംവിധായകന് അശോകന് മരിച്ചിരുന്നു പിന്നാലെയിതാ സംവിധായകനും ശബ്ദകലാകാരനുമായ എസ്.വി. രമണനും വിടവാങ്ങിയിരിക്കുന്നു 87 വയസായിരുന്നു, മുന്‍കാല പ്രശസ്ത ചലച്ചിത്ര സംവിധായകന് കെ. സുബ്രഹ്മണ്യന്റെ മകനും ഇപ്പോഴത്തെ സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദറിന്റെ മുത്തച്ഛനുമാണ്.
ദൂരദര്‍ശന്റെ ശൈശവകാലത്ത് തെക്കേ ഇന്ത്യയിലെ പരസ്യചിത്ര നിര്‍മാണം നിയന്ത്രിച്ചിരുന്നത് എസ്.വി. രമണന് തുടങ്ങിയ ജയശ്രീ പിക്ചേഴ്സ് ആയിരുന്നു. അക്കാലത്തെ എല്ലാ പ്രമുഖ ബ്രാന്ഡുകള്ക്കുംവേണ്ടി അദ്ദേഹം പരസ്യചിത്രങ്ങള്‍ നിര്‍മിച്ചു. അവയ്ക്ക് ശബ്ദം കൊടുക്കുകയും ചെയ്തു.
‘വെള്ളിനാവിന്റെ ഉടമ’ എന്നറിയപ്പെട്ടിരുന്ന രമണന്റെ റേഡിയോ പരിപാടികള്‍ക്ക് ധാരാളം ആരാധകരുണ്ടായിരുന്നു.ടെലിവിഷനുവേണ്ടി ധാരാളം പരിപാടികള്‍ സംവിധാനം ചെയ്തിട്ടുള്ള രമണന് 1983-ല്‍ ‘ഉറവുകള്‍ മാറലാം’ എന്ന സിനിമ സംവിധാനം ചെയ്തു. സുഹാസിനിയും വൈ.ജി. മഹേന്ദ്രനും മുഖ്യവേഷത്തിലെത്തിയ സിനിമയില്‍ ശിവാജി ഗണേശന്, രജനീകാന്ത്, കമല്ഹാസന് എന്നിവര്‍ അതിഥിതാരങ്ങളായിരുന്നു.
ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ച രമണന് മാന്യം, ദുരൈബാബു എന്നീ സിനിമകളും സംവിധാനം ചെയ്തു.
അമ്മ മീനാക്ഷി സംഗീതജ്ഞയും സംഗീത സംവിധായികയുമാണ്. നര്‍ത്തകി പത്മ സുബ്രഹ്മണ്യവും എഴുത്തുകാരനും സംവിധായകനുമായ എസ്. കൃഷ്ണസ്വാമിയും സഹോദരങ്ങളാണ്. എസ്.വി. രമണന്റെ മകളും നര്‍ത്തകിയുമായ ലക്ഷ്മി രവിചന്ദറിന്റെ മകനാണ് സംഗീത സംവിധായകന് അനിരുദ്ധ്. ആദരാഞ്ജലികളോടെ FC