ഇഷ്ട സീരിയല്‍ നടി ദിവ്യ മരിച്ചു.നടുക്കം മാറാതെ താരങ്ങള്‍.
ഒരു വേള മരണത്തില്‍ നിന്ന് മടങ്ങി വന്നതായിരുന്നു.ഇനി തത്ക്കാലം പേടിക്കാനൊന്നുമില്ലെന്നും
ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.എന്നാല്‍ കാര്യങ്ങള്‍ മാറിമറിയാന്‍ ദിവസങ്ങളെ എടുത്തുള്ളൂ.സീരിയല്‍ നടി ദിവ്യാ ചൗക്സെ 28ാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്ന വേദന നിറഞ്ഞ വാര്‍ത്തയാണ്. 2016ല്‍ ഹേ അപ്ന ദില്‍ തോ ആവാര എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
അഭിനയിക്കാനുള്ള അടങ്ങാത്ത അഭിനിവേശം അവരെ സിനിമ തന്നെ കിട്ടണമെന്ന വാശിയുമായി ഇരുത്തിയില്ല.ആ തീരുമാനത്തിനെ പിന്തുണക്കാന്‍ സീരിയല്‍ രംഗത്തുള്ളവര്‍ തയ്യാറായി.അങ്ങിനെ ബിഗ്സ്ക്രീനിനൊപ്പം ദിവ്യ മിനി സ്ക്രീനിലും താരമായി.
അവര്‍ക്ക് ക്യാന്‍സറായിരുന്നു.അതില്‍ നിന്നവര്‍ ഒരുവേള മോചിതയായിരുന്നു.എന്നാല്‍ വേഗത്തില്‍
വീണ്ടും രോഗ ബാധിതയായി.രണ്ടാം വരവില്‍ വേഗം
തന്നെ മരണത്തിന് കീഴടങ്ങാനായിരുന്നു ദിവ്യയുടെ
യോഗം.ദിവ്യയുടെ സഹോദരിയാണ് മരണവിവരം
പുറത്ത് വിട്ടത്.ദിവ്യയുടെ ആദ്യ സിനിമയുടെ സംവിധായകന് മോഞ്ചോയ് വാര്‍ത്ത നല്കിയതിങ്ങിനെയാണ്.ഒന്നര വര്‍ഷമായി ദിവ്യ ക്യാന്‍സര്‍ ബാധിതയായിരുന്നു.ഒരു ഘട്ടത്തില്‍ അവര്‍ സുഖം പ്രാപിച്ച് തിരിച്ചെത്തിയിരുന്നു.എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം സ്ഥിതി ഗുരുതരമായി.ഇത്തവണ ദിവ്യക്കതില്
നിന്ന് മോചനം നേടാന്‍ കഴിഞ്ഞില്ല.
ഇന്ന് രാവിലെ ഭോപ്പാലിലെ വീട്ടില്‍ നിന്ന് അവര്‍
എന്നെന്നേക്കുമായി പടിയിറങ്ങി.മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ ഇന്‍സ്റ്റഗ്രാമില്‍ ദിവ്യ കുറിച്ചു.
‘എനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് വാക്കുകള്‍ മതിയാകുകയില്ല.കുറച്ച് കാലം ഞാന്‍ ഒളിവിലായിരുന്നു.
ധാരാളം സന്ദേശങ്ങള്‍ എന്നെ തേടി എത്തുന്നുണ്ട്.
മരണക്കിടക്കയിലാണ് ഞാനിപ്പോള്‍.ഇനി വേദനകളില്ലാത്ത മറ്റൊരു ജീവിതത്തിലേക്ക്.
നിങ്ങള്‍ ഓരോരുത്തരും എനിക്ക് എത്ര പ്രയപ്പെട്ടവരാണെന്ന് ദൈവത്തിനറിയാം.ബൈ എന്നായിരുന്നു
സന്ദേശം’.പറഞ്ഞുറപ്പിച്ച് മരണത്തിന് കീഴടങ്ങിയല്ലേ
ദിവ്യ. ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.