37ാം വയസ്സിലെ പ്രസവം-ദിവ്യഉണ്ണി എട്ട് മാസവും നൃത്തം ചെയ്തു.
ദിവ്യഉണ്ണി എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടി അമേരിക്കന്‍ വരനെ കിട്ടിയപ്പോള്‍ വിവാഹം കഴിച്ച് കേരളം വിടുകയായിരുന്നു.ആ വിവാഹത്തില്‍ രണ്ട് മക്കള്‍.അവിടെ ഒരു നൃത്ത വിദ്യാലയവും ദിവ്യ നടത്തുന്നുണ്ട്.ദാമ്പത്യത്തിന്റെ 14ാം വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു.അതിനിടയിലാണ് അമേരിക്കയില്‍ നിന്നുള്ള ഒരാലോചനകൂടി വന്നത്.പേര് അരുണ്‍ അതും വിവാഹത്തില്‍ കലാശിച്ചു.ഹൂസ്റ്റണിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിന് രണ്ട് മക്കളെ സാക്ഷിയാക്കി രണ്ടാം താലി അരുണില്‍ നിന്ന് ദിവ്യഉണ്ണി സ്വീകരിച്ചു.
ആ ബന്ധത്തില്‍ താരത്തിന് പിറന്നത് ഒരു മാലാഖകുട്ടി.അതിനെ കുറിച്ച് ദിവ്യ പറയുന്നത് 37ാം വയസ്സില്‍ അമ്മയാകുന്നതിന്റെ ഒരു പ്രയാസം,പേടി എല്ലാമുണ്ടായിരുന്നു.എന്നാല്‍ സാധാരണ പ്രസവം തന്നെയായിരുന്നു.ഗര്‍ഭകാലത്തുണ്ടാകുന്ന മോണിംഗ് സിക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോര്ത്ത്ഒരു കാര്യവും മാറ്റിവെക്കേണ്ടി വന്നിട്ടില്ല.
രണ്ടാം മാസം മുതല്‍ തന്നെ ഡാന്‍സ് ചെയ്തു.അത്
എട്ട് മാസം തുടര്‍ന്ന് കളിക്കാന്‍ സാധിച്ചു എന്നതാണ്
ഏറ്റവും വലിയ ഭാഗ്യമെന്ന് ദിവ്യ കൂട്ടിച്ചേര്‍ക്കുന്നു.
തലേ ദിവസം വളരെ തിരക്കായിരുന്നു.പ്രസവശേഷം
ഡോക്ടര്‍ പറഞ്ഞ അത്രയും വിശ്രമിച്ചു.പിന്നെ പ്രസവാനന്തര ശുശ്രൂഷകളും കഴിഞ്ഞ് പതുക്കെ നൃത്തത്തിലേക്ക് കടക്കുകയായിരുന്നു.
വീട്ടില്‍ കുഞ്ഞുങ്ങളുണ്ടെങ്കില്‍ നമ്മളും കുഞ്ഞാകില്ലെ.നമുക്ക് പ്രായം കുറയും ചെറുപ്പമാകും.മോള്ക്കിപ്പോള് അഞ്ച് മാസമായി.താളവും കൊട്ടുമെല്ലാം അവളും ശ്രദ്ധിക്കാന്‍ തുടങ്ങി.ആള്‍ക്കും ഡാന്‍സ് ഇഷ്ടമാണെന്ന് തോന്നുന്നു.
നന്നായി ദിവ്യ താങ്കളുടെ കലക്ക് ഒരു പിന്തുടര്ച്ചാവകാശി ഉണ്ടായല്ലൊ.മൂത്ത കുട്ടികള്‍ക്ക് ഇതൊന്നുമില്ലെ?.
ഫിലീം കോര്‍ട്ട്.