നടന് അര്‍ജ്ജുന്റെ വീട്ടില്‍ റെയ്ഡ്-താരവും അറസ്റ്റിലേക്ക്.
ഒരു മരണം ബോളിവുഡിനെ ഇങ്ങനെ പിടിച്ചുലക്കുമെന്ന് ആരും കരുതിയില്ല.സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തതോടെയാണ് ബോളിവുഡ് സിനിമ രംഗം കലങ്ങി മറിഞ്ഞത്.പല നടീനടന്മാരും അഴിക്കുള്ളിലായി ചിലര്‍ അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ ചോദ്യമുനയില്‍ കുരുങ്ങി കിടക്കുന്നു.അറസ്റ്റ് ചെയ്ത് കളയുമെന്ന ഭീതിയില്‍ മറ്റുള്ളവര്‍ കളം വിട്ടിരിക്കുന്നു.
അതിനിടയിലാണ് നടന് അര്ജ്ജുന് രാംപാലിന്റെ വീട്ടിലേക്ക് നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ റെയ്ഡിനെത്തിയിരിക്കുന്നത് അര്‍ജ്ജുനോടും ഭാര്യയും നടിയുമായ ഗബ്രിയേലിയോടും NCB ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം ഗബ്രിയേലയുടെ സഹോദരനും ദക്ഷിണാഫ്രിക്കന്‍ പൗരനുമായ അജിസിലാവോസിനെ പൂണയില് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
നൈജീരിയക്കാരന്റെ കൈയ്യില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയതിനും അറസ്റ്റിലായിരുന്നു. നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനും NCB നോട്ടീസയച്ചിട്ടുണ്ട്.
എന്തായാലും അര്‍ജ്ജുനും ഭാര്യക്കും ജയിലില്‍ കിടക്കേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം.ലൂസിഫറില്‍ ലാലേട്ടന് പറഞ്ഞ വാക്ക് കടമെടുക്കുകയാണ്.”നര്‍ക്കോട്ടിക്ക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്”.
അത് ഏത് ഭാഷയിലുള്ള അഭിനേതാക്കളായാലും
ഇതോര്‍ക്കുന്നത് നല്ലതാണ്.
ഫിലീം കോര്‍ട്ട്.