ദുല്‍ഖര്‍ സ്നേഹിച്ച സീതയെ കണ്ടില്ലേ.. സീരിയലിലൂടെ വന്ന അവരിന്ന് ഏറ്റവും ആരാധകരുള്ള നടി……
കാശ്മീരിലെ മഞ്ഞിലേക്ക് പെയ്തിറങ്ങിയ പോലെ ഒരു സുന്ദരി.. അവരെ കുറിച്ചറിയാന്‍ ആരാധകര്‍ ആകാംഷ കൂട്ടുന്നു, ആദ്യമായി അഭിനയിച്ചതല്ല വര്‍ഷങ്ങളായി അഭിനയ രംഗത്തുണ്ട് മൃണാള്‍ താക്കൂര്‍ എന്ന മഹാരാഷ്ട്രക്കാരി സുന്ദരി… അവരിന്നു സൂപ്പര്‍ ലേഡി സ്റ്റാര്‍ ആയിരിക്കുകയാണ് മലയാളത്തിന്റെ പുത്തന്‍ നിത്യഹരിത നായകന് ദുല്‍ഖര്‍ രാമനായെത്തിയ സിനിമയിലൂടെ അതില്‍ നായികയായ സീതയെ ആരാധകര്‍ക്കും കൈവിടാന്‍ കഴിയുന്നില്ല… സീതാരാമം എന്ന ചിത്രത്തിന്റെ വിജയം യഥാര്‍ത്ഥത്തില്‍ രാമന്റെയും സീതയുടെയും പ്രണയം തന്നെയാണ്..
സീതയായ മൃണാള്‍ താക്കൂര്‍ 1992 ഓഗസ്റ്റ് ഒന്നിന് മഹാരാഷ്ട്രയിലെ ധൂലെയിലാണ് ജനിച്ചത്. ജല്‍ഗാവിലെ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിലും മുംബൈയിലെ വസന്ത് വിഹാര്‍ ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം നടത്തി പക്ഷെ അഭിനയമോഹം തലക്ക് പിടിച്ച മൃണാള്‍ ബിരുദം നേടുന്നതിന് മുമ്പ് കെസി കോളേജ് വിട്ടു, കോളേജില്‍ പഠിക്കുമ്പോള്‍, സ്റ്റാര്‍ പ്ലസ് സീരീസായ മുജ്സെ കുച്ച് കെഹ്തി…യേ ഖമോഷിയാന്‍ എന്ന പരമ്പരയില്‍ മോഹിത് സെഹ്ഗാലിനൊപ്പം ഗൗരി ഭോസ്ലെയായി താക്കൂര്‍ ഒരു പ്രധാന വേഷം ചെയ്തു. ഷോ 2012 മുതല്‍ 2013 വരെ സംപ്രേക്ഷണം ചെയ്തു. പിന്നീട് 2013-ല്‍, ഹാര് യുഗ് മേന്‍ ആയേഗാ ഏക് – അര്ജുന് എന്ന മിസ്റ്ററി ത്രില്ലറില്‍ മൃണാള്‍ എപ്പിസോഡിക് ഭാവത്തില്‍ സാക്ഷി ആനന്ദ് എന്ന പത്രപ്രവര്‍ത്തകയായി അഭിനയിച്ചു.
2014 ഫെബ്രുവരിയില്‍, ഠാക്കൂര്‍ സീ ടിവിയുടെ സോപ്പ് ഓപ്പറ കുങ്കും ഭാഗ്യയില്‍ ഒപ്പുവച്ചു, ശ്രിതി ഝാ, ഷബീര്‍ അലുവാലിയ, അര്‍ജിത് തനേജ, സുപ്രിയ ശുക്ല എന്നിവരോടൊപ്പം അഭിനയിച്ച ഷോ ഏപ്രില്‍ 15 ന് സംപ്രേക്ഷണം ആരംഭിച്ചു, 2016 ജനുവരിയില്‍ മൃണാള്‍ ഷോയില്‍ നിന്ന് വിടവാങ്ങി 2014-ല്‍ ബോക്സ് ക്രിക്കറ്റ് ലീഗ് 1-ലും 2015-ല്‍ നാച്ച് ബാലിയേ 7-ലും മൃണാല്‍ ഒരു മത്സരാര്‍ത്ഥിയായി പ്രത്യക്ഷപ്പെട്ടു. 2016-ല്‍, തുയുള് & എംബാക് യുള്‍ റീബോണ്‍ എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തു. 2014-ല്‍ പുറത്തിറങ്ങിയ വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെയാണ് മൃണാളിന്റെ സിനിമ അരങ്ങേറ്റം.
അടുത്ത മറാത്തി ചിത്രം സുരാജ്യ 2012ല്‍ ലവ് സോണിയ എന്ന അന്താരാഷ്ട്ര ചലച്ചിത്രത്തില്‍ മൃണാള്‍ അഭിനയിച്ചു, 2019-ല്‍ വികാസ് ബഹലിന്റെ ജീവചരിത്ര സിനിമയായ സൂപ്പര്‍ 30 എന്ന ചിത്രത്തിലൂടെയാണ് താക്കൂറിന്റെ ബോളിവുഡ് അരങ്ങേറ്റം, ബട്ല ഹൗസില്‍ ജോണ്‍ എബ്രഹാമിന്റെ ഭാര്യ നന്ദിത കുമാറായി അഭിനയിച്ചു. 2020-ല്‍ താക്കൂര്‍ നാല് ഭാഗങ്ങളുള്ള ആന്തോളജി ഹൊറര്‍ ചിത്രമായ ഗോസ്റ്റ് സ്റ്റോറീസ് സെഗ്മെന്റില്‍ ഇറയായും കൂടാതെ ജോണ്‍ എബ്രഹാമിനൊപ്പം ‘ഗല്ലന്‍ ഗോറിയ’ എന്ന സംഗീത വീഡിയോയിലും തിളങ്ങി 2021-ല്‍, ഫര്ഹാന് അക്തറിന്റെ തൂഫാനിലും, ധമാക്ക എന്ന ആക്ഷന്‍ ത്രില്ലറിലും ബാദ്ഷായ്ക്കൊപ്പം ‘ബാഡ് ബോയ് x ബാഡ് ഗേള്‍’, ഗുരു രണ്‍ധാവയ്ക്കൊപ്പം ‘ഐസെ നാ ചോറോ’ എന്നീ രണ്ട് സംഗീത വീഡിയോകളിലും അഭിനയിച്ചു 2022 ല്‍ ജെയ്സിയിലും പിന്നെ നമ്മുടെ ദുഖാറിനൊപ്പം സീതാരാമനിലും അഭിനയിച്ചു സീതയായതോടെ 30 കാരിയായ മൃണാള്‍ താക്കൂര്‍ ഉയരങ്ങളില്‍ എത്തി മൃണാളിന്റെ സഹോദരി ലോചന്‍ താക്കൂര്‍ മേക്കപ് ആര്‍ട്ടിസ്റ്റാണ് സഹോദരന് മന്ദര്‍ താക്കൂര്‍… ഇനിയുള്ള കാലം മൃണാളിന്റേതാണ് FC