സാരിയുടുക്കാന്‍ മാത്രം വളര്‍ന്നു ബേബി എസ്തറിനെ കണ്ടൊ?ഗ്ലാമര്‍ ലുക്കല്ലെ!
അവളുടെ കുഞ്ഞ് ഭാവം ഒരിക്കലും മലയാളികള്‍ മറക്കില്ല.ദൃശ്യം എന്ന ചിത്രത്തില്‍ പോലീസുകാരനായ സഹദേവന്റെ കലാഭവന്‍ ഷാജോണിന്റെ ക്രൂരമായ ചോദ്യം ചെയ്യലിന് മുന്നില്‍ തേരട്ടയെ പോലെ ചുരുണ്ട് കൂടി പോയ ആ കുഞ്ഞ് എസ്തര് ഇതാ നല്ല
ചങ്കൂറ്റമുള്ള പെണ്ണായിരിക്കുന്നു.
അവള് സാരിയില്‍ ഗ്ലാമറസ്സായി നില്ക്കുന്ന ഫോട്ടോ
ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുകയാണ്.ഈ
ഷെയറിങ്ങിന്റെ പിന്നില്‍ ഒരുദ്ദേശം കൂടിയുണ്ട്.ദൃശ്യം
രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
2013 ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം മലയാളത്തില്‍
ഇറങ്ങുന്നത്.ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍
കഴിയാതെ പോലീസ് ഒഴിവാക്കിയ കേസിന്റെ രണ്ടാം
ഭാഗത്തില്‍ എന്തെല്ലാം ഉണ്ടാകുമെന്ന് കാത്തിരുന്ന്
കാണാം.
ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളിലെല്ലാം മൊഴിമാറി
സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.48 കോടി മുടക്കി 115 കോടി വാരി ദൃശ്യം.
ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, മീന ദമ്പതികളുടെ ഇളയ
മകള്‍ ബേബി എസ്തറാതിരുന്നു അനു എന്ന കുട്ടിയായി തിളങ്ങിയ എസ്തര് രണ്ടാം ഭാഗത്തില്‍ എന്തായിരിക്കും ആരാധകര്‍ക്കായി കാഴ്ച വെക്കുന്നത്.ആ ഒരു സീനിന്റെ ഭാഗമായാണോ സാരിയുടുത്ത്
താന്‍ വലിയവളായി എന്ന് കാണിക്കാന്‍ രംഗത്തെത്തിയതെന്ന് കാത്തിരുന്ന് തന്നെ കാണാം.
ഓള് എന്ന ചിത്രത്തില്‍ നായികയാകുംമുമ്പ് കോക്ക്
ടെയില്‍,ഡോക്ടര്‍ ലൗ,ഓഗസ്റ്റ് ക്ലബ്,ഒരുനാള്‍ വരും എന്ന ചിത്രങ്ങളിലെല്ലാം തിളങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ മുംബൈ സെന്റ്സേവ്യേഴ്സില്‍ ബിരുദ പഠനത്തിലാണ് താരസുന്ദരി ദൃശ്യംരണ്ടില് കാണാം വീണ്ടും.
ഫിലീം കോര്‍ട്ട്.