തമന്ന കൂടുതല്‍ സുന്ദരിയായി പുതിയ ഗ്ലാമര്‍ ഫോട്ടോകള്‍ നോക്കി ആരാധകര്‍…..
2007-ല്‍ കോളേജ് കുട്ടികളുടെ കഥ പറഞ്ഞ ഹാപ്പി ഡേയ്സിലൂടെ തമന്ന തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമായി മാറി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ തരംഗമായ ആ ചിത്രത്തിലെ മാതു എന്ന നായികാ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തമിഴില്‍ അയണ്‍, പൈയാ എന്നീ സിനിമകളിലും അതിന് ശേഷം തമന്ന അഭിനയിച്ചിരുന്നു. അതോടുകൂടി തമിഴിലും ഒരുപാട് ആരാധകരുള്ള താരമായി മാറി.പതിനേഴ് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് തമന്ന. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് തമന്ന മലയാളത്തിലേക്ക് എത്താന്‍ പോകുന്നത്. റിതേഷ് ദേശ്മുഖിനും ഒപ്പം അഭിനയിച്ച പ്ലാന്‍ എ പ്ലാന്‍ ബി എന്ന സിനിമയാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയത്. ഈ കഴിഞ്ഞ ദിവസമാണ് സിനിമ ഡയറക്റ്റ് ഒ.ടി.ടി റിലീസായി എത്തിയത്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തമന്ന ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. പാലിന്റെ നിറമുള്ള പെണ്ണിനെ പോലെ ഒരു വെറൈറ്റി ഔട്ട്.ഫിറ്റില്‍ തിളങ്ങിയ തമന്നയുടെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് അജയ് കടമാണ്. ഡാഷ് ആന്‍ഡ് ഡോട്ടിന്റെ ഔട്ട്ഫിറ്റാണ് തമന്ന ധരിച്ചിരിക്കുന്നത്. ശാലീന നഥാനിയാണ് ഈ കിടിലം ഫോട്ടോ ഷൂട്ടിന്റെ സ്റ്റൈലിംഗ് ചെയ്തത്.FC