മഞ്ജു വാര്യര്‍ പാടിയ കിം കിം ഗാനം ആദ്യമിറങ്ങിയത് ഈ ചിത്ര ത്തില്‍ -കോപ്പിയടിക്കല്‍.
ജാക്ക് & ജില് എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യരുടെ ശബ്ദത്തില്‍ ഒരു ഗാനം സര്‍വ്വകാല റെക്കോര്‍ഡിലെത്തി നില്‍ക്കുന്നത്.
കിം കിം കിം എന്ന് തുടങ്ങുന്ന ഗാനം പത്ത് പതിനഞ്ച് ദിവസം
കൊണ്ട് 22 ലക്ഷം പേര് കണ്ട് കഴിഞ്ഞു.ആദ്യം കേട്ടപ്പോള്‍ വലിയൊരു ഇഷ്ടം തോന്നാതിരുന്ന ഗാനം യുവാക്കള്‍ ഏറ്റെടുത്തതോടെയാണ് ക്ലിക്കായതും വൈറലായതും.എന്നാല്‍ ഈ ഗാനം ഒരു നാടകത്തിലേതാണെന്ന് ജാക്ക്&ജില്ലിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
ഇപ്പോള്‍ അത് മില്ലേനിയം ഓഡിയോസിന്റെ പകര്പ്പവകാശത്തിലുള്ള ഒരിടത്ത് എന്ന ചിത്രത്തിലുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.
G.അരവിന്ദന്റെ സൂപ്പര്‍ മൂവിയാണ് നിരവധി സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ഒരിടത്ത് അതില്‍ ജഗനാഥന് എന്ന നടനാണ് ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ ഈ ഗാനം പാടുന്നത്.1987 മെയ് 29നായിരുന്നു ഈ ചിത്രം റിലീസായത്.അതിലെ ഒരു നാല് വരി ഗാനം 33 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ പാടുകയും,BK ഹരിനാരായണന് ആ പഴയ വരികള്‍ തപ്പിയെടുത്ത് എഴുതുകയും,രാം സുരേന്ദ്രന് സംഗീതം കൊടുക്കുക കൂടി ചെയ്തതോടെ സംഗതി സൂപ്പര്‍.
എന്തായാലും 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിടത്ത് എന്ന അരവിന്ദന്
മൂവിക്കും പുന:ര്ജന്മം.അതിലൂടെ ജഗനാഥന് എന്ന നടന്റെ സീനും
ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞു.
കിം കിം കിം ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ.
ഫിലീം കോര്‍ട്ട്.