പ്രശസ്ത നടന് ഫിലിപ്പ് അന്തരിച്ചു.. കൂടുതല്‍ സിനിമകള്‍ മമ്മുട്ടിക്കൊപ്പം വിദേശത്തുള്ള മകള്‍ എത്തിയശേഷം സംസ്കാരം…….
ചലച്ചിത്ര-നാടക നടന് ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.പ്രൊഫഷണല്‍ നാടക വേദികളിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു.
കോട്ടയം കുഞ്ഞച്ഛന്, വെട്ടം, അര്‍ത്ഥം, പഴശ്ശിരാജ, ടൈം അടക്കം അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന ചിത്രം നിര്‍മിച്ചത് ഡി. ഫിലിപ്പും കെ.ടി. വര്‍ഗീസും ചേര്‍ന്നായിരുന്നു.തിരുവല്ല സ്വദേശിയാണ്.
പി.ജെ.ആന്റണിയുടെ ശിഷ്യനായി നാഷനല്‍ തിയറ്റേഴ്സിലൂടെയാണ് കലാരംഗത്തെ അരങ്ങേറ്റം.കെ.പി.എ.സിക്കു പുറമേ ചങ്ങനാശ്ശേരി ഗീഥ അടക്കമുള്ള പ്രമുഖ നാടക സമിതികളിലും പ്രവര്‍ത്തിച്ചു.കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ റെയിന്‍ബോ,സതി, കടല്‍പ്പാലം,സ്വന്തം ലേഖകന്‍ തുടങ്ങിയ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ചു.റെയിന്‍ബോയിലെ അഭിനയത്തിന് 1986ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി.പിന്നീട് തിരുവനന്തപുരം സൗപര്‍ണിക,നടന് തിലകന് അധ്യക്ഷനായിരുന്ന നാടക സമിതിയായ ആലുവ രംഗഭൂമി എന്നീ കലാവേദികളിലും നാടകങ്ങളുടെ ഭാഗമായി.
കടമറ്റത്ത് കത്തനാര്,സ്ത്രീ,മാളൂട്ടി,സ്വാമി അയ്യപ്പന്,ക്രൈം ആന്‍ഡ് പണിഷ്മെന്റ്,വാവ,നിഴലുകള്‍ തുടങ്ങി ഒട്ടേറെ ടിവി സീരിയലുകളിലും വേഷമിട്ടു.
ഭാര്യ ലീലാമ്മ,മക്കള്‍ അന്നമ്മ,മറിയാമ്മ(ദുബായ് എയര്‍പോര്‍ട്ട്),മരുമകന് ഡേവിഡ് ഏബ്രഹാം (ദുബായ് എയര്‍പോര്‍ട്ട്).ആദരാഞ്ജലികളോടെ.FC