ഈ സിനിമാകാരനും വിവാഹിതനായി-വധു സോഫ്റ്റ് വെയര്‍ കമ്പനി ഉദ്ദ്യോഗസ്ഥ.
ഹിറ്റ് സംവിധായകന് കണ്ണന് താമരക്കുളം വിവാഹിതനായി തിരുവല്ല സ്വദേശിനിയായ വിഷ്ണു പ്രഭയാണ് കണ്ണന്റെ ജീവിതത്തിലെ താമരപൊയ്ക. ബിടെക് ബിരുദധാരിയായ വിഷ്ണു പ്രഭ ചെന്നൈയിലെ പ്രശസ്ത സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.ഇരുവരും വിവാഹത്തിന് തിരഞ്ഞെടുത്തത് ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രമായിരുന്നു.ഭഗവതിയെ സാക്ഷിയാക്കി കണ്ണന് രാവിലെ പത്ത് മണിക്കുള്ള മുഹൂര്‍ത്തത്തില്‍ വിഷ്ണു ലക്ഷ്മിയുടെ കഴുത്തില്‍ താലിയും തുളസിയും താമരയും കോര്‍ത്ത് കെട്ടിയ മാലയും ചാര്‍ത്തി.
വീട്ടുകാര്‍ ഉറപ്പിച്ച കല്ല്യാണമാണ് ഞങ്ങളുടേതെന്ന് വിവാഹശേഷം
കണ്ണന് പറഞ്ഞു.വൈകുന്നേരം താമരക്കുളത്ത് വെച്ച് നടക്കുന്ന
സുഹൃത്ത് സത്ക്കാരത്തില്‍ പ്രമുഖ സിനിമാതാരങ്ങളും പൗരപ്രമുഖരും സുഹൃത്തുക്കളും പങ്കെടുക്കുമെന്നും പറഞ്ഞു.കണ്ണന്റെ ഹിറ്റ് ചിത്രങ്ങളാണ് റിമിടോമി ആദ്യമായി നായികയായ തിങ്കള്‍ മുതല്‍ വെള്ളി വരെ,പട്ടാഭിഷേകം,അച്ചായന്‍സ്,ആടു പുലിയാട്ടം,ചാണക്യ
തന്ത്രം തുടങ്ങിയ ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.മരട് 357,സുറൈയാടല്,ജയറാമിനെ വെച്ചാണ് കൂടുതല്‍ ചിത്രങ്ങള്‍ കണ്ണന് ചെയ്തത്.സിനിമയിലെ അടുത്ത സുഹൃത്തുക്കളായ രമേഷ് പിഷാരടിയും ധര്മ്മജന് ബോള്‍ഗാട്ടിയും ചെട്ടിക്കുളങ്ങര അമ്പലത്തിലെത്തിയിരുന്നു.അനുഗ്രഹിക്കാന്‍ നവ ദമ്പതികള്‍ക്ക് ഹൃദയം നിറഞ്ഞ മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.