ലെഫ്റ്റില്‍ നിന്റെ തന്തയും, റൈറ്റില്‍ എന്റെ തന്തയും, സുരേഷ്ഗോപിയെ തൊട്ടപ്പോള്‍ ഗോകുല്‍ ഇടഞ്ഞു ….

സുരേഷ് ഗോപി പൊട്ടിത്തെറിച്ചു അഭിനയിക്കുന്നവനാണ്, എന്നാല്‍ മകന് ഗോകുല്‍ അച്ഛനൊരു പ്രശ്നം വന്നപ്പോള്‍ അതിനെ ധീരമായി നേരിട്ട് പറയേണ്ടത് പറയേണ്ട പോലെ പറയാന്‍ സുരേഷ് ഗോപിയുടെ മക്കളെ ആരും പഠിപ്പിക്കണ്ടല്ലോ…
ഒറ്റക്കൊമ്പന് എന്ന ചിത്രത്തിനായി താടി വളര്‍ത്തി പുതിയ ലുക്കിലാണ് നടന് സുരേഷ് ഗോപി. പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാലിപ്പോള്‍ സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ച സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് ഇല്യാസ് മരക്കാര്‍ എന്നൊരാള്‍ താരത്തെ അപമാനിക്കുന്ന തരത്തില്‍ പങ്കുവെച്ച പോസ്റ്റിന് മകന് ഗോകുല്‍ സുരേഷ് നല്കിയ മറുപടിയാണ്.
ഒരു ഭാഗത്ത് നടന് സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വെച്ച്, ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന കുറിപ്പും ഇല്യാസ് മരക്കാര്‍ നല്‍കിയായിരുന്നു പോസ്റ്റ്. ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടിയുമായി രംഗത്ത് വന്നു. ‘രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും..’എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്കിയ മറുപടി. ഗോകുല്‍ സുരേഷിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതിലും വലിയൊരു മറുപടി അവനര്‍ഹിക്കുന്നില്ല ഗോകുല്‍, രാജ്യസഭയിലും സുരേഷ് ഗോപിയുടെ പുതിയലുക്ക് ചര്‍ച്ചയായിരുന്നു. FC