സിനിമയില്‍ നിന്ന് മരണ വാര്‍ത്ത തന്നെ-നടന് സോമ ശേഖരനും മരിച്ചു.
ഈ അടുത്ത കാലത്തായി മരണങ്ങളുടെ പെരുമഴക്കാലം തന്നെയാണ്.സിനിമ ലോകത്ത് പ്രായമായവരും അല്ലാത്തവരുമായി പലരും നമ്മെ വിട്ട് പിരിഞ്ഞു കൊണ്ടിരിക്കുകയാണ്.അതില്‍ സ്വയം മരണം തിരഞ്ഞെടുത്തവരും ഹൃദയാഘാതത്തെ തുടര്‍ന്ന്
മരണപ്പെട്ടവരും പ്രായാധിക്യത്താല്‍ മരിച്ചവരും എല്ലാമുണ്ട്.
ഇപ്പോഴത്തെ വാര്‍ത്ത കന്നട സിനിമാ നടനും നാടക
പ്രവര്‍ത്തകനുമായ H.G.സോമശേഖര റാവുവാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.ഒട്ടനവധി സിനിമകളില്മികച്ച അഭിനയം കാഴ്ച വെച്ച സോമശേഖരയുടെ ഹിറ്റ് ചിത്രങ്ങള്‍ ആക്സിഡന്റ്,മിഥിലേയ സീതയേ വരൂ,മിഞ്ചിന ഊട്ട, സാവിത്രി തുടങ്ങിയവയായിരുന്നു.
ഹരകേയകുറി എന്ന ചിത്രത്തിലെ അഭിനയത്തിന് 1993ല്‍ മികച്ച സഹ നടനുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചു.അഭിനയം കൂടാതെ മികച്ച എഴുത്തുകാരനായ സോമശേഖര 25 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.അഭിനയ തരംഗ തിയേറ്റര്‍ സ്കൂളില്‍ പ്രിന്‍സിപ്പല്‍ കൂടിയായിരുന്നു.
86 വയസ്സിന്റെ അവശതകളാണ് മരണകാരണം മുഖ്യ മന്ത്രി യദ്യൂരപ്പ-സോമശേഖര്‍ റാവുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒപ്പം ഞങ്ങളും.
ഫിലീം കോര്‍ട്ട്.