മീന്‍ കച്ചവടം നടത്തിയ നടി ഹനാന്റെ തിരിച്ചു വരവില്‍ ഞെട്ടി ആരാധകര്‍, മുഴുവന്‍ എക്സ്പോസ്………..
പഠിക്കാന്‍ മീന്‍കച്ചവടം വാര്‍ത്ത കാട്ടുതീയായി, കേരളത്തിന്റെ ഐക്കണ്‍ ഗേള്‍ ആയി.. നാലുഭാഗത്തു നിന്ന് സഹായങ്ങള്‍ മുഖ്യമന്ത്രിവരെ നേരിട്ടെത്തി.. ആ ഉയര്‍ച്ചയില്‍ നിന്നൊരു വീഴ്ച്ച, വാഹനാപകടമായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ മടങ്ങിവരവ്…
ജീവിതം തോല്പിക്കാന് ശ്രമിച്ചപ്പോള്‍ പൊരുതിക്കയറിയവളാണ് ഹനാന്. അധ്വാനിച്ച് ജീവിതം മുന്നോട്ടുകൊണ്ടു പോയ അവള് വാര്‍ത്തകളിലെ താരമായി. പിന്നീട് 2018-ല്‍ വാഹനപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഹനാന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ഇനി എഴുന്നേറ്റു നടക്കാന്‍ 10 ശതമാനം മാത്രം സാധ്യതയുള്ളൂ എന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ പ്രതസിന്ധിയും മറികടന്ന് തിരിച്ചെത്തിയിരിക്കുകയാണ് ഈ മിടുക്കി.
ഹനാന്റെ ഒരു വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വെറും രണ്ടുമാസം കൊണ്ടാണ് ഇപ്പോഴത്തെ ശരീര പ്രകൃതത്തില്‍ മാറ്റം വരുത്തിയത്.. ജിമ്മില്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഈ പീക്കിരിയാണോ പോകുന്നത് എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.ജിമ്മിലെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ എനിക്കു ചെയ്യാന്‍ സാധിക്കൂവെന്ന് എന്നെ ആദ്യം കണ്ടപ്പോള്‍ മാസ്റ്റര്‍ക്കും തോന്നിയിട്ടുണ്ടാകാം.
എന്നാല്‍ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്ന് മാസ്റ്റര്‍ പറഞ്ഞിട്ടില്ല.- ഹനാന് തന്റെ അനുഭവവും പങ്കുവെയ്ക്കുന്നു. വളഞ്ഞാണ് നടക്കുന്നത്. ഇരുന്നുകഴിഞ്ഞാല്‍ ആരെങ്കിലും പിടിച്ച് എഴുന്നേല്‍പ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോള്‍ ഇതൊക്കെ ശരിയാക്കാം,കുറച്ചു സമയം തരണം എന്നാണ് മാസ്റ്റര്‍ പറഞ്ഞത്.’ ഹനാന് പറയുന്നു FC