കാണാതായ ഗായികയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍.. രണ്ടാഴ്ചയായി തിരയുന്നു, വല്ലാത്ത കൊലപാതകം…..

ആല്‍ബത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്, ഗായിക എന്ന നിലയില്‍ മാത്രമല്ല അഭിനയത്രി എന്ന നിലയിലും തിളങ്ങണമെന്ന് ആശിച്ച ദിവ്യ എന്ന സംഗീതയുടെ ശരീരമാണ് വികൃതമാക്കിയ നിലയില്‍ റോഡരുകില്‍ കുഴിച്ചു മൂടിയത്.
ഹരിയാനയില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി കാണാതായ 26-കാരിയായ ദിവ്യ എന്ന ഹരിയാന്‍വി ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ദേശീയ പാതയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യംചെയ്തു വരുകയാണ്.
ഡല്‍ഹിയില്‍ താമസിക്കുന്ന യുവതിയെ മെയ് 11 മുതലാണ് കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയുടെ സഹപ്രവര്‍ത്തകരായ രവി, രോഹിത് എന്നിവരാണ് മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മ്യൂസിക് വീഡിയോ ഷൂട്ടിങ്ങിനായി രോഹിത്തിനൊപ്പം ഭിവാനിയിലേക്ക് പോയതിന് ശേഷമാണ് യുവതിയെ കാണാതായത്. റോഹ്തക്കിലെ മെഹാമിന് സമീപമുള്ള ഹോട്ടലില്‍ ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ ലഭിച്ചിരുന്നു. അതേസമയം കേസില്‍ പോലീസ് അന്വേഷണം ഇഴയുകയാണെന്ന് കുടുംബം ആരോപിച്ചു. ഒരു മ്യൂസിക് വീഡിയോ നിര്‍മ്മിക്കാനെന്ന വ്യാജേന യുവതിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും യുവതിയെ വിളിച്ചുവരുത്തിയെന്നും ദ്വാരകയില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ചൗധരി പറഞ്ഞു.
‘ഒരു പ്രതി അവളെ ഡല്‍ഹിയില്‍ നിന്ന് കൊണ്ടുവന്ന് മയക്കുമരുന്ന് നല്കി കൊലപ്പെടുത്തി. പിന്നീട് രണ്ട് പ്രതികളും അവളെ മെഹം പോലീസ് സ്റ്റേഷന് പരിധിയിലെ റോഡരികില്‍ കുഴിച്ചിടുകയായിരുന്നു,’ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. പ്രതികള്‍ക്കൊപ്പം ഡല്‍ഹി പോലീസിന്റെ ഒരു സംഘം ഇപ്പോഴും മെഹമില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രാഥമിക അന്വേഷണത്തില്‍, പ്രതികള്‍ രണ്ടുപേരും 20 കളുടെ അവസാനത്തില്‍ പ്രായമുള്ളവരാണെന്നും കൊല്ലപ്പെട്ട ഗായികയുടെ സുഹൃത്തുക്കളാണെന്നും കണ്ടെത്തി. ഹരിയാനയിലെ ഏതോ ഫിനാന്‍സ് കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. മെയ് 21 നാണ് ഇരുവരും അറസ്റ്റിലായത്. മരിച്ച സംഗീതയുടെ മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ മെഹമില്‍ എത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പോലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആദരാഞ്ജലികളോടെ FC
‘