കാല് വഴുതി പുഴയിലേക്ക് വീണ് നടി ഹണി റോസ് -തല പാറയിലടിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം.
ഒരു സുരക്ഷയുമില്ലാതെ ഇത്തരം കോപ്രായങ്ങള്ക്കിറങ്ങുമ്പോള്
സംഭവിക്കേണ്ടത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.പുഴ മെലിഞ്ഞ്
പേര് നിലനിര്‍ത്താന്‍ വേണ്ടി ചെറുതായാണ് ഒഴുകുന്നത്.എന്നിട്ടും
പാറയില്‍ നല്ല വഴുവഴുപ്പുണ്ട് എന്നത് തിരിച്ചറിയേണ്ടത് അണിയറ
പ്രവര്‍ത്തകരാണ്.അവരത് ചെയ്യാതെ താരങ്ങളെ ഫോട്ടോ ഷൂട്ടിന്
കൊണ്ട് വന്ന് നടുമുറിച്ച് വിടാന്‍ തുടങ്ങിയാല്‍ എങ്ങനെ ശരിയാകും.
ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും മേല്പറഞ്ഞ രീതിയിലുള്ള നിരുത്തരവാദിത്വപരമായ സമീപനത്താല്‍ നടന്ന ഒരു അപകടമാണ്.നടി ഹണി റോസ് തലനാരിഴക്കാണ് രക്ഷപ്പെട്ടിരിക്കുന്നത്.
ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് കാടും പച്ചപ്പും നിറഞ്ഞ പുഴയിലേക്ക് ഹണിറോസിനെയും കൂട്ടി ഫോട്ടോഷൂട്ടിന് ചെറിയൊരു സംഘമെത്തിയത്.നടിയുടെ ഓരോ ചലനങ്ങളും തുടക്കം മുതലെ ക്യാമറയില്‍ പകര്‍ത്തി തുടങ്ങിയ സംഘം വീണ്ടും മേക്കപ്പെല്ലാം ചെയ്തു റെഡിയാക്കി ഫോട്ടോക്ക് റെഡിയായി ഒരു ചെറിയ പാറയിലേക്ക് വലതുകാല്‍ വെച്ചതേയുള്ളു സ്ലീപ്പായി വീഴാന്‍ പോവുകയായിരുന്നു.ദൈവത്തിന്റെ കൈ പോലെ സഹായി ഹണിയെ താങ്ങിപ്പിടിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
എന്തായാലും വീഴ്ച വന്നാല്‍ തലയടിച്ച് എന്ത് സംഭവിക്കുമെന്ന്
പ്രവചിക്കാന്‍ കഴിയുമായിരുന്നില്ല.കഴിഞ്ഞ ദിവസമാണ് പുഴയില്‍
അനില്‍ നെടുമങ്ങാട് എന്ന നടന് മുങ്ങി മരിച്ചത്.
അനുഭവങ്ങള്‍ പാഠമാക്കുക അപകടങ്ങള്‍ വരാതെ സൂക്ഷിക്കുക.
ഫിലീം കോര്‍ട്ട്.