താര ദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന ലണ്ടനില്‍.. പഠനം ലക്ഷ്യം…..
ഗുരുത്വം തേടി അച്ഛന്റെയും അമ്മയുടെയും കാല് തൊട്ടുവന്ദിച്ചാണ് പ്രാര്‍ത്ഥന യാത്ര ആരംഭിക്കുന്നത്.. അത് ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണ് ഈ അനുഗ്രഹം ആത്മാവില്‍ നിന്നുള്ളതാണെന്നു തിരിച്ചറിഞ്ഞു പ്രാര്‍ത്ഥനക്ക് പൂര്‍ണ്ണതയിലെത്താന്‍ സാധിക്കും.
സംഗീതത്തില്‍ ഉപരിപഠനത്തിനു വേണ്ടി വിദേശത്തേക്ക് യാത്ര തിരിച്ച് ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികളുടെ മകള്‍ പ്രാര്‍ത്ഥന. ലണ്ടനിലെ ഗോള്‍ഡ്സ്മിത്ത് യൂണിവേഴ്സിറ്റിലിയാണ് പ്രാര്‍ത്ഥന ബിരുദത്തിനു ചേര്‍ന്നത്. വളരെ വൈകാരികമായ ഒരു യാത്രയയപ്പാണ് പൂര്‍ണിമയും ഇന്ദ്രജിത്തും മകള്‍ക്കായി ഒരുക്കിയത്. ‘ഇതാ,രാപ്പാടി ഞങ്ങളുടെ കൂട്ടില്‍ നിന്ന് പറന്നുയരുന്നു… അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക്..’-മകളെ വിമാനത്താവളത്തില്‍ യാത്രയാക്കുന്ന വീഡിയോ പങ്കുവച്ച് പൂര്‍ണിമ കുറിച്ചു.
മോഹന്‍ലാല്‍ ചിത്രം റാം സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലുള്ള ഇന്ദ്രജിത്ത് മകളെ വരവേല്‍ക്കാന്‍ യുകെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ”പാത്തു.. ഇത് നിനക്ക് നിന്റെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ! ഈ സമയങ്ങളില്‍ നമ്മള് ഒരുമിച്ചായതില്‍ എനിക്ക് സന്തോഷവും നന്ദിയും ഉണ്ട്.. നിനക്ക് എല്ലാ ആശംസകളും നേരുന്നു.. അച്ഛന് എപ്പോഴും നിന്നെ ഓര്‍ത്ത് അഭിമാനിക്കും.. അമ്മയും നാച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും വീട്ടില്‍ മിസ്സ് ചെയ്യും.. ഉയരത്തില്‍ പറക്കുക,
ദൈവം അനുഗ്രഹിക്കട്ടെ..’-മകള്‍ക്കൊപ്പം ലണ്ടനിലെ കോളേജില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ദ്രജിത്ത് കുറിച്ചു. നാല്ലൊരു സംഗീത സ്വരൂപമായി തിരിച്ചെത്താന്‍ പ്രാര്‍ത്ഥനക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. FC