എനിക്കൊന്നും പറയാനില്ല എല്ലാം നിങ്ങള്‍ തീരുമാനിക്കുക-പ്രണയം ബ്രേക്ക് അപ്പ് ജൂഹി എന്ന ലച്ചു.
ജൂഹി എന്ന വിളിക്കുന്നതിനേക്കാള്‍ ഇഷ്ടം ലച്ചു എന്ന് വിളിക്കാനാണ് ആരാധകര്‍ ശ്രദ്ധിക്കാറ്.കാരണം അങ്ങനെ അവരുടെ മനസ്സില്‍ പതിഞ്ഞ് പോയിരിക്കുന്നു ഈ ഉപ്പും മുളകും കുടുംബം.ആരെ പറ്റിയും ഒരു കുറ്റവും പറയാനില്ല.എന്തായാലും പെട്ടെന്ന് ഒരു ദിവസം ലച്ചു ഈ പരമ്പരയില്‍ നിന്ന് ഇറങ്ങിപോയി.ആ സീരിയലില്‍ നിന്ന് ഒരു വിവാഹം കഴിച്ചത് സ്വന്തം വിവാഹമായി ചിത്രീകരിക്കപ്പെട്ടിരുന്നു.എന്നാല്‍ അതില്‍ നിന്ന് തലയൂരാന്‍ തന്റെ ആണ് സുഹൃത്ത് ഡോക്ടര്‍ അതിലുപരി ഒരു അഭിനേതാവ് കൂടിയായ റോവിനുമായി ഒരാല്‍ബം ചെയ്തു.ഫോട്ടോഷൂട്ട് നടത്തി. അതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പ് പുറത്ത് വന്നു.
അതിനിടയില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ ഒരു തിരുനെല്ലി ട്രിപ്പ് വെച്ച് ഒരു യൂടൂബ് ചാനല്‍ തുടങ്ങി.പെര്‍ഫക്ട്് സ്ട്രെയ്ഞ്ചേഴ്സ് എന്നാണ് പേര്.അത് നന്നായി ആളുകള്‍ കണ്ട് വരുന്നതിനിടെ പെട്ടെന്ന് യൂടൂബില്‍ നിന്ന് ആ വീഡിയോ പിന്‍വലിച്ചു.ഒപ്പം ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ പ്രൊഫൈലില്‍ നിന്ന് മാറ്റുകയും ചെയ്തതോടെ ഒരു വാര്‍ത്ത വന്നു.ജൂഹി റോവിനുമായുള്ള പ്രണയം അവസാനിച്ചിരിക്കുന്നു എന്ന
തരത്തില്‍ ഇപ്പോഴത്തെ വാക്ക് കടമെടുത്താല്‍ ബ്രേക്കപ്പായി എന്ന്.
പക്ഷെ ലച്ചുവിന് അതെ കുറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല.മാത്രമല്ല ആര് വേണമെങ്കിലും എന്ത് വേണമെങ്കിലും എഴുതിക്കോട്ടെ എന്ന ഭാവത്തില്‍ നിന്ന്
ഒരു പുതിയ വീഡിയോ കൂടി പോസ്റ്റ് ചെയ്തിരിക്കുകയാണ്.വയനാട് കുറുമ്പാലക്കോട്ട യാത്രയുടെ പ്രൊമോ ചാനലില്‍ ഇട്ടിട്ടുണ്ട്.
എന്തായാലും ജൂഹി കാര്യങ്ങള്‍ വളരെ ബോള്‍ഡായാണ് നീക്കുന്നത്.ഒരു പ്രതികരണവും ഒന്നിനോടുമില്ല.നന്നായി ജൂഹി നിങ്ങള്‍ മുന്നോട്ട് കുതിക്കുക.
ഫിലീം കോര്‍ട്ട്.