ജൂലൈ 29, ദേശീയ കടുവാദിനം, മമ്മുട്ടിയുടെ ആശംസകള്‍ വൈറല്‍, മൃഗയ ഓര്‍മ്മപ്പെടുത്തല്‍…..

രാജ്യം ഇന്നു കടുവാദിനമായി ആചരിക്കുകയാണ്, പ്രകൃതിയില്‍ നിന്ന് പല കാരണങ്ങളാല്‍ അന്യം നിന്നു പോകുന്ന ജീവജാലങ്ങള്‍ക്ക് ഒരുദിനമുണ്ട്… ഇന്ന് ദേശീയ കടുവാദിനമാണ് മെഗാസ്റ്റാര്‍ മമ്മുട്ടി ആശംസ അറിയിച്ചത് നല്ല കീഴ് വഴക്കമായി.
മൃഗയ എന്ന ചിത്രത്തില്‍ മമ്മുട്ടിയും പുലിമുരുകനില്‍ മോഹന്‍ലാലും കടുവയോട് ഏറ്റുമുട്ടിയവരാണ്, തന്റെ പുതിയ ചിത്രം പങ്കുവച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം കടുവാദിനം ആശംസിച്ചത്. ചിത്രം നിമിഷങ്ങള്‍ കൊണ്ട് തന്നെ വൈറലായി. പുത്തന്‍ സ്റ്റൈല്‍ തകര്‍ത്തിട്ടുണ്ടെന്ന് ആശംസിച്ച് ആരാധകരും പോസ്റ്റിന് താഴെ എത്തി.60 മിനിറ്റില്‍ ഒരുലക്ഷത്തിനടുത് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഫോണ്‍ ദുല്‍ഖറിന്റെ കയ്യിലാണോ എന്ന് അന്വേഷിക്കുന്നവരെയും കമന്റ് ബോക്സില്‍ കാണാം.
ജൂലൈ 29. ദേശീയ കടുവാദിനം. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശം വിളിച്ചോതുന്ന ഈ ദിനം ഇത്തവണ കടന്നു പോകുന്നത് രാജയെക്കുറിച്ചുള്ള ദുഃഖാര്‍ത്ത സ്മരണകളിലാണ്. ഇന്ത്യയില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള കടുവകളില്‍ ഏറ്റവും പ്രായമേറിയ ജീവികളിലൊന്നായ രാജ രണ്ടാഴ്ച മുന്‍പാണ് ഓര്‍മ്മയായത്. നമ്മുടെ പ്രകൃതിയെ വന്യ ജീവികളെ നമുക്കും സംരക്ഷിക്കാം. FC