മോഹന്‍ലാലിന്റെ കുട്ടിപുലിമുരുകന്‍ വേഷം ചെയ്ത അജാസാണിത്.. ഇപ്പോ ചെയ്യുന്നതറിയോ ??
ബാലതാരങ്ങള്‍ നമുക്ക് ഒട്ടനവധി ഉണ്ടായിട്ടുണ്ട് പലരും നമ്മേ അത്ഭുതപ്പെടുത്തിയവരാണ്, എന്നാല്‍ അധികം ബാലനടന്മാര്ക്കും മലയാള സിനിമയില്‍ പില്കാലത്ത് വലിയ മാജിക്കുകളൊന്നും കാണിക്കാന്‍ കഴിഞ്ഞിട്ടില്ല.. എന്നാല്‍ ബൈജു, വിനീത്, സുധീഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി കുറച്ചു പേര് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ ബാല്യം അവതരിപ്പിച്ച അജാസ് വലുതായിരിക്കുന്നു ഇപ്പോള്‍ സിനിമാക്കാര് മറന്നമട്ടാണ്, ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് അജാസ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്.
പുലിമുരുകന് കുടാതെ കമ്മാരസംഭവം, ഡാന്‍സ് ഡാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാല്‍ പിന്നീട് അജാസ് സ്ക്രീനില്‍ നിന്നു പെട്ടെന്ന് അപ്രത്യക്ഷമായി, ഒരു എഫ് ബി പോസ്റ്റ് വേണ്ടിവന്നു അജാസ് വീണ്ടും മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകാന്‍, എം.എം മഠത്തില്‍ എന്ന ആളുടെ പേരിലാണ് കുറിപ്പ്. ”ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവര്ക്കും പരിചിതമായിരിക്കും. ജൂനിയര്‍ പുലിമുരുകന്.. എന്നാല്‍ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല.
ട്രാന്‍സ്ഫര്‍ കിട്ടി പുതിയ സ്കൂളില്‍ ജോയിന്‍ ചെയ്യാന്‍ ചെല്ലുമ്പോള്‍ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീര്‍ത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ
ഗവണ്മെന്റ് സ്കൂളില്‍ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയായി പുലിമുരുകന് ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയില്ല. മലയാളത്തിന്റെ സിനിമാ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകള്‍ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിക്കുന്ന കാഴ്ച വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. എന്നിങ്ങനെ നീളുന്നു കുറിപ്പ് എന്തായാലും പുതിയ ഭാവത്തില്‍ താരകുമാരനെ കണ്ടല്ലോ. വരും സിനിമകള്‍ ഇനിയും. FC