ഗായകന് ജസ്റ്റിന് ബീബറിന് റാംസീ ഹണ്ട് സിന്‍ഡ്രോം രോഗം, കണ്ണ് തുറക്കാന്‍ കഴിയാതെ നടന്.. പ്രാര്‍ത്ഥനയില്‍ ലോകം ……
പ്രതീക്ഷിക്കാത്ത രോഗം… അതിന്റെ ഞെട്ടലിലാണ് ആരാധകര്‍ തങ്ങളുടെ പ്രിയ ഗായകന്റെ വെളിപ്പെടുത്തല്‍ അത്രമാത്രം വേദന നല്‍കുന്നതായി,
തനിക്ക് റാംസീ ഹണ്ട് സിന്‍ഡ്രോം (ramsay hunt syndrome) ഉണ്ടെന്ന് വെളിപ്പെടുത്തി ഗായകന് ജസ്റ്റിന് ബീബര്‍. തന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ തല്‍ക്കാലത്തേക്ക് വേള്‍ഡ് ടൂര്‍ നിര്‍ത്തിവച്ചുവെന്നും ബീബര്‍ വ്യക്തമാക്കി. ടൊറന്റോയിലെ സംഗീത പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് ബീബറിന്റെ വെളിപ്പെടുത്തല്‍.
നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, എന്റെ കണ്ണുചിമ്മാനാകുന്നില്ല, മുഖത്തെ ഒരു വശം കൊണ്ട് ചിരിക്കാന്‍ പോലും സാധിക്കുന്നില്ല. ഈ മൂക്ക് ചലിക്കില്ല- ബീബര്‍ പറഞ്ഞു റാംസീ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകും. ഇത് കേള്‍വിക്കുറവിനും കാരണമായി തീരും. ആര്‍എച്ച്എസിന് കാരണമാകുന്ന വാരിസെല്ല-സോസ്റ്റര്‍ വൈറസ് ചിക്കന്‍പോക്സിനും ഷിംഗിള്‍സിനും കാരണമാകുമെന്നും പറയുന്നു. തന്റെ രോഗാവസ്ഥ എല്ലാവരും മനസ്സിലാക്കണമെന്നും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ബീബര്‍ പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ഒട്ടേറെയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. രോഗം വേഗം ഭേദമാകാന്‍ ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നു FC