നടനും ഗായകനുമായ ജസ്റ്റിന് മരണപ്പെട്ടു.38വയസ്സ് പ്രായം.മരണത്തില്‍ ദുരൂഹത-
ആരാധകരെ അഗാധ വേദനയിലേക്ക് തള്ളിവിട്ടാണ് ഗായകനും നടനുമായ ജസ്റ്റിന് ടൗണ്‍സ് ഏര്‍ലെ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.എങ്ങിനെ ഈ മരണം സംഭവിച്ചെന്നറിയാതെ ആശങ്കാകുലരായിക്കുകയാണ് ജസ്റ്റിന്റെ ആരാധകര്‍.അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമാണ് ജസ്റ്റിന്.38 വയസ്സിലെത്തിയ ഗായകന്റെ മരണം അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ തന്നെയാണ് നവ മാധ്യമങ്ങളിലൂടെ ചെറിയൊരു കുറിപ്പിലൂടെ പങ്കുവെച്ചത്.
മരിച്ചു എന്ന് മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍ അതെങ്ങനെ?അതിന്റെ കാരണമെന്ത്?എന്നൊന്നും ഈ കുറിപ്പിലുണ്ടായിരുന്നില്ല.ഞങ്ങളുടെ പ്രിയ ജസ്റ്റിന് വിട പറഞ്ഞു എന്ന ദു:ഖവാര്‍ത്ത ഞങ്ങള്‍ നിങ്ങളെ അറിയിക്കുകയാണ്.കഴിഞ്ഞ കുറെ കാലമായി നിങ്ങളില്‍ പലരും അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കുകയും ഒപ്പം കൊണ്ട് നടക്കുകയും ചെയ്യുകയായിരുന്നെന്ന് ഞങ്ങള്‍ക്കറിയാം.നിങ്ങളുടെ ഇനിയുള്ള യാത്രയിലും ജസ്റ്റിനെ ഒപ്പം കൂട്ടുമെന്നറിയാം.
പ്രിയപ്പെട്ട ജസ്റ്റിന് ഞങ്ങള്‍ താങ്കളെ തീര്‍ച്ചയായും മിസ്സ് ചെയ്യും.എന്നാല്‍ ആരാധകര്‍ രോഷാകുലരാണ്. കാരണം അവര്ക്കറിയണ്ടെ? ലോകത്തുള്ള പല പ്രമുഖരും ജസ്റ്റിന്റെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തി.
ഞങ്ങളും അര്‍പ്പിക്കുന്നു.ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.