കാജല്‍ അഗര്‍വാളിന്റെ വിവാഹ ഫോട്ടോ കൂടുതലെത്തി-മാസ്ക്ക് മാറ്റിയപ്പോള്‍ സംഭവിച്ചത്.
ആരും കൊതിക്കുന്ന നടിയാണ് കാജല്‍ അഗര്‍വാള്‍ അവര്‍ക്ക് വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.മുംബൈ വ്യവസായിയായ ഗൗതം കിച്ചുലുവാണ് കാജലിനെ സ്വന്തമാക്കിയിരിക്കുന്നത്.വിവാഹ ശേഷം കൂടുതല്‍ ഫോട്ടോകള്‍ പുറത്തെത്തിയിട്ടുണ്ട്.വിവാഹ ശേഷം വോഗിന് കൊടുത്ത അഭിമുഖത്തില്‍ കാജല്‍ പറയുന്നത്, മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരായത്.7 വര്‍ഷത്തെ സൗഹൃദമായിരുന്നു.3 വര്‍ഷം മുമ്പത് പ്രണയത്തിലേക്ക് വഴിമാറി.സൗഹൃദ കാലഘട്ടം തിരിച്ചറിവിന്റെതായിരുന്നു.
ഒരാള്‍ക്ക് മറ്റൊരാളുടെ ജീവിതത്തില്‍ എത്രമാത്രം
പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു.
ഞങ്ങള്‍ ഇടക്കിടെ കാണാറുണ്ട്. പാര്ട്ടിക്കിടയിലാവാം,പ്രൊഫഷണലായിട്ടാവാം എങ്ങനെയെങ്കിലും
കാണാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.ഈ ലോക്ക് ഡൗണ്‍ കാലയളവില്‍ പരസ്പരം കാണാതിരുന്നപ്പോഴാണ് ഞങ്ങളുടെ പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞത്.ഒരു പല ചരക്ക് കടയില്‍ വെച്ച് മാസ്ക്കിനിടയുലൂടെ ഞങ്ങള്‍ ഒരു നോട്ടം കണ്ടൂ.
വേഗത്തില്‍ ഒന്നിച്ചു ജീവിക്കണമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.സിനമയിലെ പോലെ ഒരു നാടകീയമായ
വിവാഹാഭ്യര്ത്ഥനയൊന്നും ഗൗതം നടത്തിയിട്ടില്ല.അതിലെനിക്ക് നന്ദിയുണ്ട്.കാരണം സിനിമയില്‍ ഞാന്‍ ഒത്തിരി റോളുകള്‍ ഇതുപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ഗൗതം പ്രൊപ്പോസ് ചെയ്തപ്പോള്‍ വല്ലാത്തൊരു സത്യസന്ധത തോന്നിയെന്നും കാജല്‍ വ്യക്തമാക്കുന്നു.
കാജല്‍-ഗൗതം ജോഡികള്‍ക്ക് മംഗളം നേരുന്നു.
ഫിലീം കോര്‍ട്ട്.