കാത്തിരിക്കാന്‍ ക്ഷമയില്ല-പ്രണവിനൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് കല്ല്യാണി പ്രിയദര്ശന്.
ഇത്രക്ക് കാത്തിരിക്കേണ്ടി വരുമെന്ന് ആര് കരുതി.ആ കാത്തിരിപ്പിനിടെ ക്ഷമ നഷ്ടപ്പെട്ടത് കൊണ്ടാണ് സംവിധായകന് പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണിക്ക് ഈ കടുംകൈ ചെയ്യേണ്ടി വന്നത്.പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.മോഹന്‍ ലാലാണ് നായകന്.ഈ ചിത്രത്തില്‍ പ്രണവ് മോഹന്‍ ലാലും പ്രിയന്റെ മകള്‍ കല്ല്യാണിയും മികച്ച വേഷങ്ങളിലുണ്ട്.കോവിഡ് വന്നതോടെ റിലീസ് മുടങ്ങിയ പടം പെട്ടിയില്‍ കിടക്കുകയാണ്.തിയേറ്റര്‍ തുറക്കുന്നത് വരെ കാത്തിരിക്കാന്‍ തന്നെയാണ് അണിയറക്കാരുടെ തീരുമാനം.ഓണ്‍ലൈന്‍ റിലീസില്ലെന്ന് സാരം.ഇത്തവണ സംസ്ഥാനത്തിന്റെ മൂന്ന് പുരസ്കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
കല്ല്യാണി പ്രണവിനൊപ്പമുള്ള ചിത്രത്തിലെ രംഗങ്ങള്‍ പോസ്റ്റ് ചെയ്ത് കൊണ്ട് കുറിച്ചതിങ്ങനെ.സിനിമയുടെ കൊമേഴ്സ്യല്‍ റിലീസിന് മുമ്പ് തന്നെ നിങ്ങള്‍ക്ക് ഇതിനകം ഹൃദയങ്ങളും പുരസ്കാരങ്ങളും നേടാന്‍ കഴിഞ്ഞു ബ്രിന്ദ മാസ്റ്റര്‍. ഈ മനോഹരമായ ഗാനവും ആ ദൃശ്യങ്ങളുടെ ആത്മാവും നല്‍കിയതിന്
എന്റെ എല്ലാ സ്നേഹവും നന്ദിയും.
ആളുകള്‍ ഇത് കാണുന്നത് വരെ കാത്തിരിക്കാനാവില്ല.നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എല്ലായിപ്പോഴും ഒരു ബഹുമതിയാണ്.നിങ്ങളുടെ നാലാമത്തെ കേരള സംസ്ഥാന അവാര്‍ഡാണിത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് കല്ല്യാണി ഇത് കുറിച്ചിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.