നടി കനകലതയുടെ അവസ്ഥയറിഞ്ഞോ-അവരിപ്പോള്‍ ഇതാ ഇങ്ങനെ.
എത്ര സിനിമകളില്‍ അഭിനയിച്ചു എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ അവര്‍ക്ക് തന്നെ അറിയില്ല.പറഞ്ഞ് വരുന്നത് മലയാളത്തിലെ പ്രിയ നടി കനകലതയെ കുറിച്ചാണ്.അവരുടെ കഷ്ടപ്പാടിന്റെയും പ്രതിസന്ധിയുടെയും കാലത്തെ കുറിച്ച് മലയാള മാധ്യത്തിന് കൊടുത്ത അഭിമുഖം ഇങ്ങനെ.
ഓച്ചിറയിലാണ് എന്റെ ജനനം.പഠിച്ചതും വളര്‍ന്നതും കൊല്ലത്തായിരുന്നു അച്ഛനവിടെ ഹോട്ടല്‍ ആയിരുന്നു.ഞങ്ങള്‍ അഞ്ച് മക്കള്‍,എന്റെ അഞ്ചാം വയസ്സില്‍ അച്ഛന്റെ മരണം.അമ്മയും അമ്മാവനുമാണ് വളര്‍ത്തിയത്.
ദാരിദ്ര്യം കഷ്ടപാട്,വാടക വീട്ടില്‍ നിന്ന് വാടക വീട്ടിലേക്കുള്ള പലായനം.ചെറുപ്പത്തിലേ നാടക രംഗത്തായിരുന്നു.അഭിനയം ജീവിത മാര്‍ഗ്ഗമായി,ദൂരദര്‍ശനില്‍ ഒരു പൂ വിരിയുന്നു എന്ന സീരിയലില്‍ അഭിനയിച്ചു.മിനി സ്ക്രീനിലെത്തിയ എനിക്ക് ഉണര്‍ത്ത് പാട്ട് എന്ന സിനിമ കിട്ടി.എന്നാലത് റിലീസായില്ല.ചില്ലിലഭിനയിച്ചു.അത് റിലീസായി.
ആ സമയത്ത് വിവാഹം കഴിഞ്ഞു.എന്നാല്‍ അത് അധികം നീണ്ടില്ല.ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നി തുടങ്ങി.മൂത്ത സഹോദരന്റെ മരണത്തോടെ അദ്ദേഹത്തിന്റെ മൂന്ന് മക്കളെയും എന്റെ മക്കളായി ദത്തെടുത്തു.അതില്‍ രണ്ട് പെണ്മക്കളെ വിവാഹം കഴിപ്പിച്ചയച്ചു.മകനും കുടുംബവുമാണ് ഒപ്പമുള്ളത്.
ഒരു വീടായിരുന്നു സ്വപ്നം.മലയന്‍ കീഴ് മൂന്നര സെന്റ് സ്ഥലം വാങ്ങി.സമ്പാദ്യമെല്ലാമെടുത്ത് വീട് പണി തുടങ്ങി.പണം തീര്‍ന്നു.പണിതീരാന്‍ 3 ലക്ഷം കൂടി വേണ്ടി വന്നു.അന്നത്തെ എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവന്‍ മണിയും ഇന്ദ്രന്‍സുമായിരുന്നു.
38 വര്‍ഷം 360 സിനിമകള്‍ 50നടുത്ത് തമിഴ് സിനിമകള്‍.ഇപ്പോഴിതാ കൊറോണയും കനകലതയുടെ അവസ്ഥ നോക്കൂ.ഇത്രയേറെ സിനിമയിലഭിനയിച്ച താരത്തിനും ദാരിദ്ര്യം മൂന്നരസെന്റില്‍ ജീവിതം.ഒരു വിഭാഗം സിനിമക്കാര്‍ കോടികള്‍ കൊണ്ട് അമ്മാനമാടുന്നു ഇവരെ പോലുള്ളവര്‍…..
ഫിലീം കോര്‍ട്ട്.