നടി കനിഹ അഭിനയിക്കുന്നതല്ലേ കണ്ടിട്ടുള്ളൂ.- ഇതാ പുതിയൊരയ്റ്റം.
ഒത്ത ഉയരമുള്ള നടി മമ്മുട്ടിക്കൊപ്പം വല്ലാത്തൊരു ചേര്‍ച്ചയാണ്.പുരാണ ചരിത്ര സിനിമകളില്‍ മമ്മുട്ടിക്കൊപ്പം രണ്ട് ചിത്രങ്ങള്‍.ഏത് വേഷവും അനായാസം ചെയ്യാന്‍ കഴിവുള്ള കനിഹ മമ്മുട്ടി,മോഹന്‍ ലാല്‍,ജയറാം എന്നിവരുടെയെല്ലാം നായികയായി.
ലോക്കഡൗണില്‍ അഭിനയത്തോട് വിടപറഞ്ഞ് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടയില്‍ ഒരു ഗാനം ആലപിച്ച് അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
തന്നെ സ്നേഹിക്കുന്നവര്‍ക്കായി.ഇതിനുമുമ്പും തന്റെ പാട്ടിലുള്ള പാടവം ആരാധകരുമായി പങ്കുവെച്ചിട്ടുള്ള കനിഹ ഇത്തവണ ആരാധകര്‍ക്ക് വേണ്ടി പാടിയിരിക്കുന്നത് മനോഹരമായ തമിഴ് സോങായ നാന് പോകിറേന്‍ മേലെ മേലെ എന്ന് തുടങ്ങുന്നതാണ്.എന്തായാലും ആസ്വദിച്ച് നാല് വരിമാത്രമാണ് കനിഹ പാടിയിരിക്കുന്നത്.
എല്ലാ ഗാനങ്ങളും നാല് വരിയില്‍ നിര്‍ത്തുന്നു.മതി നല്ലത് നാല് വരി മതിയല്ലൊ.എല്ലാവരും കനിഹയോട് ചോദിക്കുന്നതും അത് തന്നെയാണ്.എന്തെ നാല് വരിയില്‍ നിര്‍ത്തിക്കളഞ്ഞു എന്ന്.നിരവധി നടന്മാരും നടിമാരും കനിഹയുടെ ഈ ഗാനം ഷെയര്‍ ചെയ്തിട്ടുണ്ട്.
നടന് മുന്ന സൈമണും നടി വിമലരാമനും കനിഹക്ക് കമന്റുകളയച്ചിട്ടുമുണ്ട്.ഇതിന് മുമ്പ് കനിഹയുടെ വൈറലായ ഗാനം എങ്കെയോ പാര്ക്കിറേ എന്നതായിരുന്നു.കനിഹ അടുത്തത് ഉടന്‍ പ്രതീക്ഷിക്കുന്നു.
ഫിലീം കോര്‍ട്ട്.