നടി കനിഹ സൗന്ദര്യത്തെ കുറിച്ച് ചോദിക്കുന്നവരോട് നടുവിരല്‍ ഉയര്‍ത്തി കാണിക്കാന്‍-നാണക്കേട്.
അറിഞ്ഞ് തന്നെയായിരിക്കും കനിഹ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.ആദ്യമേ പറയട്ടെ ഈ പറഞ്ഞതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല.വേറെ എന്തെല്ലാം പദങ്ങളും പ്രയോഗങ്ങളുമുണ്ട്.ഒരു സെലിബ്രിറ്റിയായ താങ്കള്‍ ഇത്തരത്തിലൊരു ചന്തപ്രയോഗം നടത്തരുതായിരുന്നു.ഒരാളുടെ ശാരീരികാവസ്ഥയെ കളിയാക്കുന്നതിനെയാണ് ബോഡിഷെയ്മിങ് എന്ന് പറയുന്നത്.
അത്തരത്തില്‍ ബോഡിഷെയ്മിങിന് ഇരയായിട്ടുള്ളവരോടാണ് കനിഹ ഇത്തരത്തില്‍ ഉപദേശിക്കുന്നത്.
പ്രായം ശരീരത്തിനുണ്ടാക്കുന്ന വ്യത്യാസങ്ങളെ സ്വയം താരതമ്യപ്പെടുത്തി സങ്കടപ്പെടാന്‍ പാടില്ലെന്നും തന്റെ തന്നെ മികച്ചൊരു ഫോട്ടോ ഷെയര്‍ ചെയ്ത് കൊണ്ടാണ് കനിഹയുടെ പോസ്റ്റ്.ബോഡിഷെയ്മിങിന് വരുന്നവര്‍ക്ക് നേരെ നടുവിരലുയര്‍ത്തി കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും ഞാന്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടിട്ട് എന്നോട് തന്നെ ഞാന്‍ ചോദിച്ചിട്ടുണ്ട് എത്ര മെലിഞ്ഞതായിരുന്നു അരക്കെട്ട് എന്ത് ഒതുങ്ങിയതായിരുന്നു എത്ര
ഭംഗിയുള്ള മുടിയാണ് എനിക്ക്.ഇതാലോചിച്ച് കഴിഞ്ഞാല്‍ തോന്നും ഞാനെന്തിനാണ് ഇങ്ങനെ കരുതുന്നതെന്ന്.
എനിക്കിപ്പോഴും കോണ്‍ഫിഡന്‍സുണ്ട്.നിങ്ങള്‍ ഒരിക്കലും നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്.നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ സ്നേഹിക്കുക.അതിന്റെ പേരില്‍ കളിയാക്കുന്നവര്‍ക്ക് നേരെ നടുവിരല്‍ ഉയര്ത്തികാണിച്ചാല് പ്രശ്നം തീരും.
അതെ മനസ്സിലായി കനിഹ.നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെ മതിയെന്നല്ലെ?.പക്ഷെ അത് ഇങ്ങനെ മാധ്യമങ്ങളിലൂടെ പറയണ്ടായിരുന്നു.ഉപദേശം കൊടുക്കുമ്പോള്‍ അതിനും ഒരു മാന്യത നല്ലതാണ്.കളിയാക്കുന്നവന്റെ കരണം പുകക്കുക.എന്നിട്ട് അവനിട്ട് ഒരു പോലീസ് കേസ്സും ഇതിനല്ലെ ഭംഗി.
അലോചിച്ച് വാക്കുകള്‍ ഉപയോഗുക്കുക.പറഞ്ഞ് കഴിഞ്ഞാല്‍ കഴിഞ്ഞു.
ഫിലീം കോര്‍ട്ട്.