യുവ സീരിയല്‍ നടന് നിതിന്‍ ഗോപി മരിച്ചു.. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും.. ജീവന് കിട്ടിയില്ല….
കന്നട നടനും ടിവി സീരിയല്‍ സംവിധായകനുമായ നിതിന്‍ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത ഫ്ലൂട്ടിസ്റ്റ് ഗോപിയുടെ മകനാണ് നിതിന്‍. ഇട്ടമടുക്കിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിഷ്ണുവര്‍ദ്ധനൊപ്പം വേഷമിട്ട ‘ഹലോ ഡാഡി’യിലൂടെയാണ് നിതിന്‍ ശ്രദ്ധനേടിയത്. വിഷ്ണുവര്‍ദ്ധനൊപ്പം ‘നിഷ്യബ്ദ’യിലും നിതിന്‍ അഭിനയിച്ചിരുന്നു. തുടര്‍ന്ന് ‘ചിരബാന്ധവ്യ’, ‘കേരളീയ കേസരി’, ‘മുത്തിനന്ത ഹെന്ദാടി’ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായെത്തി. പിന്നീട്, ശ്രുതി നായിഡു പ്രൊഡക്ഷന്‍സ്, ബാലാജി ടെലിഫിലിംസ് തുടങ്ങിയ ബാനറുകളുടെ സീരിയലുകളില്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദരാഞ്ജലികളോടെ FC