നടി കാവേരി വിവാഹ മോചനത്തിന് – നടനായ ഭര്‍ത്താവ് സൂര്യയെ ഉപേക്ഷിച്ചു.
കാവേരിയെ ഓര്‍ക്കുക ഒരു കുഞ്ഞായാണ്.എത്ര സിനിമകളില്‍ അവര്‍ ബാലതാരമായി അഭിനയിച്ചു.അഭിനയിച്ചഭിനയിച്ച് സിനിമയിലൂടെ വളര്‍ന്ന കാവേരി നായികയായി മാറുകയായിരുന്നു.അതേ പോലെ 200ലേറെ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച സൂര്യകിരണിനെയാണ് കാവേരി എന്ന കല്ല്യാണി ഭര്‍ത്താവായി സ്വീകരിച്ചിരുന്നത്.
നടി സുചിത്രയുടെ സഹോദരനാണ് നടനും സംവിധായകനുമായ സൂര്യകിരണ്‍ എന്ന സൂര്യ.മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും കന്നടയിലും അഭിനയിക്കുന്ന തിരക്കിനിടെയാണ് കാവേരി സൂര്യയെ വിവാഹം കഴിച്ചത്.
എന്നാല്‍ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് വന്നിരിക്കുന്നത്.കണ്ണീരടക്കാന്‍ പ്രയാസപ്പെട്ടുകൊണ്ട് സൂര്യ
പറയുന്നു എന്റെ കല്ല്യാണി അവളുടെ ഇഷ്ടപ്രകാരം
എന്നെ ഉപേക്ഷിച്ച് പോയിരിക്കുന്നു എന്ന്.2010ലായിരുന്നു കാവേരി-സൂര്യ വിവാഹം.
തെലുങ്ക് ബിഗ്ബോസില്‍ മത്സരാര്‍ത്ഥിയായ സൂര്യ ഫസ്റ്റ് റൗണ്ടില്‍ പുറത്തായിരുന്നു.അദ്ദേഹം മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നത് അവളെന്നെ ഉപേക്ഷിച്ചു പോയി എന്നത് സത്യമാണ്.പക്ഷെ ഞാനിപ്പോഴും അവളെ സ്നേഹിക്കുന്നു.അതെന്റെ തീരുമാനമായിരുന്നില്ല.എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് അവളാണ് പറഞ്ഞത്.
കല്ല്യാണിയുടെ സ്ഥാനത്ത് മറ്റാരെയും കാണാന്‍ എനിക്ക് സാധിക്കില്ല.അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു എന്ന് കൂടി സൂര്യ പറയുന്നു.ഇനി കാവേരി പറയട്ടെ അവരുടെ ഭാഗം.
ഫിലീം കോര്‍ട്ട്.