നടി കവിതക്ക് അയച്ച് കിട്ടിയത് യുവാവിന്റെ നഗ്ന ശരീരഭാഗങ്ങള്‍.
സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി കഴിഞ്ഞു.അതിന്റെ ചുവട് പിടിച്ച് സംസ്ഥാനങ്ങള്‍ നിയമം പാസാക്കിയിട്ടുണ്ട്.ചില നടപടികളും ആരംഭിച്ചു.എന്നാല്‍ ഇതൊന്നുമറിയാത്ത ചില മണ്ടന്ന്മാര്
ഇപ്പോഴും അശ്ലീല കമന്റുകളും അശ്ലീല ദൃശ്യങ്ങളും നഗ്നതാ പ്രദര്‍ശനവും നവ മാധ്യമങ്ങളിലൂടെ നടത്തികൊണ്ടേയിരിക്കുന്നു.
ഒരുപാട് കേട്ട വാര്‍ത്ത കേട്ടുകൊണ്ടേയിരിക്കുന്ന വാര്‍ത്ത അതിലേക്ക് ഇതാ ഒന്നുകൂടി വന്നിരിക്കുന്നു.നടി കവിത കൗശികിനാണ് സൈബര്‍ ഞരമ്പന്റെ ബോഡിപാട്സുകള് കിട്ടിയിരിക്കുന്നത്.
9 വര്‍ഷത്തിനടുത്തായി ഹിറ്റ് ചാര്‍ട്ടില്‍ പ്രദര്‍ശനം നടന്നു വരുന്ന എഫ് ഐ ആര് (FIR) എന്ന വെബ് സീരീസിലെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് കവിത കൗശിക്.അവര്‍ക്കാണ് കുറച്ച് ദിവസങ്ങളായി ഒരാള്‍ അയാളുടെ ശരീരത്തിന്റെ നഗ്ന ഭാഗങ്ങള്‍ അയച്ചുകൊടുത്തുകൊണ്ടിക്കുന്നു.കവിതയും ഭര്‍ത്താവ് രോണിത് വിശ്വാസും ചേര്‍ന്ന് അവനെതിരെ പരാതി കൊടുക്കുക മാത്രമല്ല
നവ മാധ്യമങ്ങളിലൂടെ പൊളിച്ചടുക്കുന്നുമുണ്ട്.
കവിതയുടെ പോസ്റ്റ് ഇതാ.ഇയാളുടെ പേര് ശങ്കര്‍ ഇയാള്‍ രഹസ്യമായി അയാളുടെ ശരീര ഭാഗങ്ങള്‍ എനിക്കയച്ചു തന്നുകൊണ്ടിരിക്കുന്നു.ഞാന്‍ ഇക്കാര്യം പുറത്ത് പറഞ്ഞു.എന്നാല്‍ ഇത് പറയാന്‍ ധൈര്യമില്ലാത്ത സ്ത്രീകളുടെ കാര്യം ഓര്‍ത്ത് നോക്കൂ.ആരും എതിര്‍ത്തില്ലെങ്കില്‍ ഇയാളുടെ ഉപദ്രവം വര്‍ഷങ്ങളോളം തുടരുമെന്ന് ഉറപ്പ്.ദയവായി ശ്രദ്ധിക്കൂ എന്ന് പറഞ്ഞ് സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്.വെല്‍ഡണ്‍ കവിത.
ഫിലീം കോര്‍ട്ട്.