ഒരു മലയാള നടന് കൂടി നമ്മെ വിട്ട് പോയി,ലാലും മമ്മുക്കയും മറ്റ് താരങ്ങളും……
കഴിഞ്ഞ ദിവസമാണ് വൈറ്റില കുണ്ടന്നൂരിലെ ഷൂട്ടിങിനിടെ പ്രബീഷെന്ന നടന് കുഴഞ്ഞ് വീണതും മരണത്തിന് കീഴടഞ്ഞിയതും അതിന് പിന്നാലെ വീണ്ടും എത്തിയിരിക്കുന്നു ഒരു വേദനിപ്പിക്കുന്ന വാര്‍ത്ത കൂടി.
പ്രേം നസീറിനൊപ്പം നായകനായി അഭിനയിച്ച നടന് kck ജബ്ബാര്‍ എന്ന സുനിലാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.1970കളിലായിരുന്നു kckയുടെ സുവര്‍ണ്ണ കാലഘട്ടം. പ്രേം നസീറിന്റെയും മധുവിന്റെയും 50ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരം അക്കരപ്പച്ച എന്ന സിനിമയില്‍ സത്യനൊപ്പം നായകനായി അഭിനയിച്ചു.ഇതായിരുന്നു kckയുടെ ആദ്യ ചിത്രം.ആദ്യ തട്ടകം നാടകമായിരുന്നു.നാടകത്തില്‍ നിന്ന് സിനിമയിലെത്തിയത് കൊണ്ട് നല്ല കൈയ്യടക്കമുള്ള കലാകാരന് എന്ന പേരെടുക്കാന്‍ kckക്ക് കഴിഞ്ഞു.തന്റെ കഴിവുകള്‍ക്ക്
നാടകത്തില്‍ നിന്നും സിനിമയില്‍ നിന്നും നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ശരവര്‍ഷം,ഉരുക്കുമുഷ്ടികള്‍,അനന്തം അജ്ഞാതം തുടങ്ങിയ സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് kck സുനില്‍ ആയിരുന്നു.ആദ്യകാല മലംചരക്ക് വ്യാപാരിയായിരുന്ന kc മൊയ്തുവിന്റെയും മറിയമ്മയുടെയും മകനായ kck തന്റെ 71ാം വയസ്സിലാണ് നമ്മെ വിട്ട്പിരിഞ്ഞിരിക്കുന്നത്.തനിക്ക് മുന്നെ ഭാര്യ സഫ്യ വിടപറഞ്ഞിരുന്നു.അതും നടന് സമ്മാനിച്ചത് വലിയ ദു:ഖമായിരുന്നു.ഏക മകന് ജംഷീര്‍.
മലയാള സിനിമയിലെ ആ പഴയകാല നടനെ താര സംഘടനയായ അമ്മയുടെ ഭാരവാഹികളായ മോഹന്‍ ലാലും മമ്മുട്ടിയും മറ്റ് താരങ്ങളും സുരേഷ് ഗോപിയും അനുസ്മരിച്ച് സന്ദേശമയച്ചു.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.