സാരി മാറിയപ്പോ നടി കീര്‍ത്തി സുരേഷും മാറി.. ഇത്രയ്ക്കു ഗ്ലാമറായ ഫോട്ടോകള്‍ ആദ്യം ….
ഒരു സിനിമക്ക് വേണ്ടി പോലും ഉടുവസ്ത്രത്തിന്റെ അളവില്‍ തൊട്ടുകളിക്കാന്‍ സമ്മതിക്കാത്ത കീര്ത്തിക്കിതെന്തു പറ്റി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്, തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായ കീര്‍ത്തി സുരേഷിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
‘ജസ്റ്റ് ഫോര്‍ ഫണ്‍’ എന്ന അടിക്കുറിപ്പോടെയാണ് കീര്‍ത്തി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. സിനിമയിലെ നാടന്‍ ലുക്കില്‍ നിന്നും വ്യത്യസ്തമായി അള്‍ട്രാ ഗ്ലാമര്‍ ലുക്കിലാണ് ചിത്രങ്ങളില്‍ കീര്‍ത്തി പ്രത്യക്ഷപ്പെടുന്നത്. പഴയ കീര്‍ത്തിയെ ഒരുപാട് മിസ് ചെയ്യുന്നു വെന്നും സാരിയിലാണ് കൂടുതല്‍ മനോഹരമെന്നും പ്രേക്ഷകര്‍ കമന്റ് ചെയ്തു.
നാനി നായകനാകുന്ന ‘ദസറ’യാണ് കീര്‍ത്തിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. തമിഴ് ചിത്രങ്ങളായ മാമന്നന്, സൈറണ്‍, രഘു താത്ത, റിവോള്‍വര്‍ റീത്താ എന്നിവയാണ് പുതിയ പ്രോജക്ടുകള്‍. ചെറിയൊരു തമാശ എന്ന അടിക്കുറിപ്പാണ് ഇട്ടതെങ്കിലും ആരാധകര്‍ക്ക് അത്രക്ക് ഇഷ്ടമായില്ല എന്നാണ് കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നത് .FC