മീനയുടെ ഭര്‍ത്താവിന്റെ മരണം.. തെറ്റ്ധാരണ പരത്തരുതെന്ന് നടി ഖുശ്ബു.. മാന്യത കാണിക്കുക……..
വലിയ ദു:ഖത്തിലാണ് ആ കുടുംബം അതുകൊണ്ടു തന്നെ അവരുടെ ഏറ്റവും മാന്യത പുലര്‍ത്തേണ്ട സമയം കൂടിയാണിത് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും പല താരങ്ങളും മീനയുടെ വീട്ടിലെത്തിയത് ഷൂട്ടിംഗ് വരെ താത്കാലികമായി നിര്‍ത്തിവെച്ചാണ്, അപ്പോള്‍ തന്നെ ഊഹിക്കാമല്ലോ അവര്‍ മറ്റുള്ളവരോട് പെരുമാറുന്നത് എങ്ങനെയാണെന്ന്.
അതിനിടയിലാണ് ചില മാധ്യമങ്ങള്‍ കോവിഡിനെത്തുടര്‍ന്നാണ് മീനയുടെ ഭര്‍ത്താവ് സാഗര്‍ മരിച്ചതെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.. അതൊരു ഗൂഢ ലക്ഷ്യമായിരുന്നു എന്ന് സംശയിക്കണം. കാരണം അന്ത്യോപചാരം അര്‍പ്പിക്കാന്‍ വരുന്നവരെ തടയുകയാണോ ലക്ഷ്യം വെച്ചതെന്നാണ് ചര്‍ച്ചയായത്, അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി ഖുശ്ബു.
വിദ്യാസാഗറിന്റേത് കൊവിഡ് മരണമല്ലെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചതെന്നും ഖുശ്ബു പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ നല്കുമ്പോള് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കുശ്ബുവിന്റെ പ്രതികരണം.
മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കുറച്ചു നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇതിനിടെ ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചു. ശ്വാസകോശം മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ അവയവദാതാവിനെ ലഭിക്കാത്തതിനാല്‍ നീണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മീന വിദ്യാസാഗര്‍ ദമ്പതികളുടെ ഏകമകള്‍ നൈനികയും ബാലനടിയാണ് ആദരാഞ്ജലികളോടെ FC