നടി ഖുശ്ബുവിന്റെ കണ്ണിന് എന്ത് പറ്റിയെന്നറിയാതെ ആരാധകര്‍-
കഴിഞ്ഞ ദിവസമാണ് ഖുഷ്ബു ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്.വലത് കണ്ണ് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയിലാണ് ഫോട്ടോ.ആ തിളക്കമുള്ള കണ്ണുകള്‍ക്ക് എന്ത് പറ്റി എന്നറിയാതെ ആരാധകരും അമ്പരപ്പിലായിരുന്നു.
ഇതറിഞ്ഞതോടെ ഖുശ്ബു തന്നെ രംഗത്തെത്തി.
എന്റെ കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്.
അത് കൊണ്ട് ഞാന്‍ സോഷ്യല്‍ മീഡിയയോട്
തല്ക്കാലം വിടപറയുകയാണ്.പറഞ്ഞതിന്റെ പൂര്‍ണ്ണ
രൂപം ഇങ്ങിനെയാണ്.
ഇന്ന് രാവിലെ കണ്ണിനൊരു ശസ്ത്രക്രിയ വേണ്ടി
വന്നതിനാല്‍ കുറച്ച് ദിവസത്തേക്ക് ഞാന്‍ നവമാധ്യമ
രംഗത്ത് സജീവമായിരിക്കുകയില്ല.പെട്ടെന്ന് തന്നെ
തിരിച്ചുവരും.പുറത്തിറങ്ങുന്നുണ്ടെങ്കില്‍ മാസ്ക് ധരിക്കാന്‍ മറക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഈ പോസ്റ്റിലൂടെ ഖുശ്ബു ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ഒരു നടി എന്നതിലുപരി സോഷ്യല്‍ വര്‍ക്കര്‍ കൂടിയായ ഖുശ്ബു നടന് സുന്ദറിന്റെ ഭാര്യ കൂടിയാണ്.ഈ അടുത്ത കാലത്തായി തന്റെ വീട്ടില്‍ നടക്കുന്നതും പൊതു രംഗത്ത് നടക്കുന്നതുമായ എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരെ
കാണിക്കാറുണ്ട്.
വീട്ടില്‍ നിന്ന് യോഗ ചെയ്യുന്നതും മറ്റ് വര്‍ക്കൗട്ടുകളും കൂടാതെ വീട്ടിലെ പാചകവും പോസ്റ്റ് ചെയ്യാറുണ്ട്.വീഡിയോകള്‍ക്ക് മോശം കമന്റിടുന്നവര്‍ക്കെതിരെയും ഖുശ്ബു ശബ്ദമുയര്‍ത്തുന്നതും നവമാധ്യമങ്ങളിലൂടെയാണ്.
കണ്ണിന് വേഗം സുഖം വരട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. അത് കഴിഞ്ഞ് സോഷ്യല്‍ മീഡിയയിലേക്കും വേഗം എത്തുക.
ഫിലീം കോര്‍ട്ട്.