നടന് സോളമന് വിടവാങ്ങി പുതിയ ചിത്രം റീലീസിനൊരുങ്ങുമ്പോഴാണ് മരണം.. കാര്യമറിയാതെ ലോകം…..
തീരെ പ്രതീക്ഷിക്കാത്ത മരണവാര്‍ത്തയാണ് ഹോളിവുഡ് നടന് ലാന്‍സ് സോളമന് റെഡികിന്റേത്. അറുപത് വയസ്സായിരുന്നു താരത്തിന്. ജോണ്‍ വിക്ക് സിനിമയിലെ കാരോണ്‍ എന്ന കഥാപാത്രത്തിലൂടെയും ശ്രദ്ധേയനാണ് ലാന്‍സ്. വന്‍വിജയമായ ജോണ്‍വിക്കിന്റെ നാലാം ഭാഗം റിലീസിനൊരുങ്ങുമ്പോഴാണ് റെഡിക്കിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ എന്നതാണ് ആരാധകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ വേദന നല്‍കുന്നത്. 1998ല്‍ ഗ്രേറ്റ് എക്സ്പെറ്റേഷന്സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. സിനിമയിലും ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
2002ല്‍ റിലീസ് ചെയ്ത ദ് വയര്‍ എന്ന പ്രശസ്ത സീരിസില്‍ കെഡ്രിക് ഡാനിയല്‍സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റെഡിക് ആണ്. ലോസ്റ്റ് എന്ന സീരിസില്‍ മാത്യു അബാഡന് ആയി എത്തി. 2014ല്‍ ജോണ്‍ വിക്ക് സിനിമയില്‍ കാരോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ജോണ്‍വിക്ക് നാലാം ഭാഗത്തിലും ഇതേ കഥാപാത്രമായി റെഡിക് എത്തുന്നുണ്ട്. വൈറ്റ് മെന്‍ കാന്റ് ജംപ്, ഷേര്‍ലി, ബല്ലെറിന, ദ് കെയ്ന്‍ മ്യൂടിനി കോര്‍ട്ട മാര്‍ഷല്‍ എന്നീ സിനിമകളിലാണ് റെഡിക് അവസാനം അഭിനയിച്ചത്. വിഡിയോ ഗെയിമുകളിലും റെഡിക്കിന്റെ ശബ്ദസാന്നിധ്യം ഉണ്ടായിട്ടുണ്ട്. സ്റ്റെഫാനി ഡെ ആണ് ഭാര്യ. താരത്തിന് മൂന്ന് മക്കളാണ്. ആദരാഞ്ജലികളോടെ. FC