സംവിധായകന് ലിജു ചതിച്ചു, ഗര്‍ഭിണിയാക്കി, എല്ലാം തകര്‍ന്നു, പീഡനത്തിനിരയായ യുവതി……

വല്ലാത്തൊരവസ്ഥ, പരിചയപ്പെടുക, കൂടെ കൂട്ടുക, വാഗ്ദാനങ്ങള്‍ നല്കി സ്ത്രീത്വം പൂര്‍ണമായും കവരുക അവസാനം അവരെ ഒന്നുമല്ലാത്ത അവസ്ഥയിലാക്കി പുറം തള്ളുക. ആ മനോവേദനയില്‍ തന്റെ അഭിമാനം പോലും വകവെക്കാതെ നിയമത്തിന്റെ വഴിയിലൂടെ നീതിക്കുവേണ്ടി പോരാടുക, അത്തരത്തിലൊരവസ്ഥയില്‍ സംവിധായകന് ലിജു കൃഷ്ണക്കെതിരെ പരാതിയുമായി യുവതിയെത്തി’ ചൂഷണം ചെയ്തു, ഗര്‍ഭിണിയാക്കി, മാനസികമായും ശാരീരികമായും തകര്‍ന്നെന്ന് ലിജു കൃഷ്ണയ്ക്കെതിരേ യുവതി.
വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെയാണ് പീഡനത്തിനിരയായ യുവതി രംഗത്ത് വന്നിരിക്കുന്നത്. 2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും ആ കാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തിയെന്നും യുവതി പറയുന്നു. 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
‘സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണില്‍ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈ ബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി.’
2020 ഫെബ്രുവരി മുതല്‍ പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദം ഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാന്‍ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 2020 ജൂണ്‍ 21ന്, സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അയാള്‍ സംവിധാനം ചെയ്യുന്ന `പടവെട്ട്’ എന്ന സിനിമയുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി വാടകക്കെടുത്ത വീട്ടില്‍ എന്നെ നിര്‍ബന്ധപൂര്‍വം കൊണ്ടു പോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. നീതി ലഭിക്കണം… ഇത്തരത്തിലുള്ള ചൂഷണം ഇനിയാവര്‍ത്തിക്കരുത് FC