45ാം വയസ്സിലും എന്റെ ചെറുപ്പവും സൗന്ദര്യവുമല്ലെ അറിയേണ്ടത്? ഇതാ…..മലൈക അറോറ.
കൊതിയോടെയാണ് താരത്തെ പലരും നോക്കുന്നത്.
മാത്രമല്ല 20 വയസ്സിനോടടുക്കുന്ന ഒരു മകനുള്ള മലൈക അറോറ തന്നെക്കാള്‍ 15 വയസ്സിന് ഇളപ്പമുള്ള ഒരു നടനെ വിവാഹം കഴിക്കുകയാണെന്ന് വാര്‍ത്തകള്‍ നിലനില്‍ക്കുന്നുണ്ട്.അതിനിടെയാണ് തന്റെ സൗന്ദര്യത്തില്‍ കണ്ണ് വെക്കുന്നവരോടായി മലൈകയുടെ ഉപദേശമെത്തിയിരിക്കുന്നത്.
ഞാനെന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ കുറച്ച് ത്യാഗങ്ങള്‍ സഹിക്കാറുണ്ട്.ഇതാ ഞാന്‍ അത് വിശദമായി പറയാം.
യോഗയും ജീനുമാണ് എന്റെ യുവത്വത്തിന്റെ രഹസ്യം.പോസിറ്റിവിറ്റി വേണ്ട സമയമാണ് യോഗ
പരിചയപ്പെടുന്നത്.അത് വല്ലാതെ സഹായിച്ചു.പനി
വരുമ്പോള്‍ മരുന്ന് കഴിക്കുന്നത് പോലെ തന്നെയാണ്
മാനസിക പ്രയാസങ്ങള്‍ വരുമ്പോള്‍ ഒരു ഡോക്ടറുടെ
ഉപദേശം തേടേണ്ടതും.അതിന് ആരേയും നോക്കണ്ട
കാര്യമില്ല.
മാത്രമല്ല യോഗയിലൂടെയും വ്യായാമങ്ങളിലൂടെയും
മറ്റുള്ളവരോട് ഉള്ളു തുറന്ന് സംസാരിക്കുന്നതിലൂടെയുമൊക്കെ പോസിറ്റീവ് എനര്‍ജി വീണ്ടെടുക്കാന്‍
കഴിയുമെങ്കിലും തങ്ങളുടെ മനസ്സ് വഴുതി പോകുന്നു
എന്ന് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടുന്നതാണ്
ഉത്തമമെന്നും,ഉയര്‍ച്ച താഴ്ചകള്‍ എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്നതാണെന്നും,അതിനിടയില്‍ നിന്ന് പോസിറ്റീവ് എനര്‍ജി കണ്ടെത്തുന്നതിലാണ്
വിജയം എന്ന് കൂടി മലൈക പറയുന്നു.
ഈ ഉപദേശം അവര്‍ ജീവിതാനുഭവത്തില്‍ നിന്ന്
അടര്ത്തിയെടുത്തതായത് കൊണ്ട് നമുക്ക് അംഗീകരിക്കാം.
ഫിലീം കോര്‍ട്ട്.