നടന് പ്രതാപ് പോത്തന് ഫ്ളാറ്റില്‍ മരിച്ച നിലയില്‍…. ജോലിക്കാരനാണ് ആദ്യം കണ്ടത്.. ജീവിത വഴി ഇങ്ങനെ……

തന്റേടിയായിരുന്നു തനിക്ക് ശരിയെന്നു തോന്നുന്നതേ ചെയ്യൂ, ആരെയും കൂസാത്ത ഭാവം ആര്‍ക്കുമുന്നിലും തോല്‍ക്കാത്ത മനുഷ്യന് പക്ഷെ മരണ വാര്‍ത്ത ശുഭകരമായില്ല ആരുമില്ലാതെ അനാഥനായി മരിച്ച നിലയില്‍ കണ്ടെത്തുക എന്നത് വലിയ വേദനയായി…
നടനും സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് പോത്തന് അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ ഫ്ളാറ്റിലെത്തിയ ജോലിക്കാരനാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരത്തെ സമ്പന്ന കുടുംബത്തില്‍ പിറന്ന ജീവിതത്തില്‍ ഒരു പ്രയാസവും അറിയാതെ വളര്‍ന്ന പ്രതാപ് പോത്തന് എന്ന ജീനിയസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് കുടുംബ ബിസിനസിലെ തകര്‍ച്ചയായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പഠനകാലത്താണ് സാമ്പത്തിക ഭദ്രത മുഴുവന്‍ തകര്‍ന്ന് ബിസിനസുകള്‍ ഒന്നൊന്നായി പൊളിഞ്ഞത്. പഠനം തുടരുന്നതു തന്നെ പ്രയാസമായി. ഒരു വിധത്തില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ പൂര്‍ത്തിയാക്കി മുംബെയ്ക്ക് വണ്ടി കയറി.
എം.സി.എം എന്ന പരസ്യക്കമ്പനയില്‍ പ്രൂഫ് റീഡറായി തുടക്കം. പിന്നെ കോപ്പി റൈറ്ററായി. കമ്പനികള്‍ പലതുമാറി. പല നഗരങ്ങള്‍. ഒടുവില്‍ വിധി നിയോഗം പോലെ വീണ്ടും മദ്രാസില്‍. ജോലിക്കൊപ്പം അല്പം നാടക പ്രവര്‍ത്തനവും ആരംഭിച്ചു. ഗിരീഷ് കര്‍ണാട് ഉള്‍പ്പെട്ട ‘മദ്രാസ് പ്ലേയേഴ്സ്’ എന്ന നാടക സംഘത്തില്‍ അഭിനേതാവായി തുടക്കം. ബര്‍ണാഡ് ഷായുടെ നാടകം അരങ്ങില്‍ തകര്‍ക്കുമ്പോഴാണ് ഭരതന്റെ കണ്ണില്‍പ്പെടുന്നത്. അതായിരുന്നു അടുത്ത വഴിത്തിരിവ്.
ഭരതന്റെ അടുത്ത സിനിമയായ ആരവം പ്രതാപ് പോത്തന്റെ അരങ്ങേറ്റ സിനിമയായി. അടുത്തത് തകര. കുറേക്കാലം പെട്ടിയിലിരുന്ന പടം റിലീസായപ്പോള്‍ വന്‍ ഹിറ്റ്. നടന് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴിലെ മുന്‍നിര സംവിധായകര്‍ക്കും താല്പര്യം. ബാലു മഹേന്ദ്ര, കെ.ബാലചന്ദര്‍ തുടങ്ങിയ അതികായന്മാരുടെ സിനിമകള്‍ തമിഴിലും താരമാക്കി.
പ്രതാപ് പോത്തന്റെ ആദ്യ വിവാഹത്തിലേക്ക് നയിച്ചത് ‘മീണ്ടും ഒരു കാതല്‍ കഥൈ’ ആയിരുന്നു. ചിത്രത്തിലെ നിര്‍മാതാവും നായികയുമായ രാധിക പ്രതാപ് പോത്തന്റെ ജീവിതത്തിലും നായികയായി. കഷ്ടിച്ച് രണ്ടുവര്‍ഷം മാത്രമേ ഈ ബന്ധത്തിന് ആയുസ്സുണ്ടായുള്ളു. അതേപ്പറ്റി പ്രതാപ് പോത്തന് പിന്നീട് പറഞ്ഞത് ഇങ്ങനെ. ”രാധിക എന്റെ നല്ല സുഹൃത്തായിരുന്നു. അതു നല്ലതുതന്നെ . സിനിമയില്‍ സുഹൃത് ബന്ധം പലരും ജീവിതത്തിലേക്ക് വലിച്ചിഴക്കാറില്ല. വലിച്ചിഴക്കുകയുമരുത്.
എനിക്കു പ്രണയമായിരുന്നു രാധികയോട്. വിവാഹം കഴിക്കാമെന്ന് രണ്ടാളും ഒരുമിച്ച് തീരുമാനിച്ചു. ഞാനത് എല്ലാവരേയും അറിയിച്ചു. വീട്ടുകാര്‍ സഹകരിച്ചില്ല. ഞാന്‍ ചെയ്തത് തെറ്റാണെന്ന് അവര്‍ എന്നെ കുറ്റപ്പെടുത്തി. രാധികയുടെ ബന്ധുക്കളും സഹകരിച്ചില്ല. ഞങ്ങള്‍ ഒറ്റയ്ക്ക് മുന്നോട്ടു പോയി. ഞങ്ങള്‍ക്കു കുട്ടികളുണ്ടായില്ല. പിന്നീട് ബന്ധം ഡ്രൈ ആയി, തുടര്‍ന്ന് ട്രബിളായി, ടെറിബിളായി, ഹൊറിബിളായി, ഒടുവില്‍ സെപ്പറേറ്റഡ് ആയി. നോ വണ്‍ കാന്‍ ബി ബ്ലെയിംഡ്, നടന്നത് നടന്നു. അക്കാലത്തെ ഒരു ന്യൂജനറേഷന് ലൈഫെന്നു കരുതിയാല്‍ മതി.” എല്ലാം കഴിഞ്ഞു തിരശീലക്ക് പിറകിലേക്ക് മാറി പ്രതാപ് പോത്തന്.. ആദരാഞ്ജലികളോടെ FC