ആരും വിളിച്ചില്ല മനുഷ്യത്വമുള്ളത് സുരേഷ് ഗോപിക്കുമാത്രം അവസാനം തിരിച്ചറിഞ്ഞു, നടന് ഹരീഷ് പേരടി……
ചില കാഴ്ചകള്‍ കാണാന്‍ തിരിച്ചറിയാന്‍ ഹൃദയം തുറക്കണം, പലര്‍ക്കും അതിനുമടിയാണ് പക്ഷേ ചില സമയങ്ങളില്‍ അവര്‍ക്ക് ഹൃദയം തുറക്കാതെ പറ്റില്ല അത്തരത്തിലൊരു തിരിച്ചറിവിലാണ് നടന് ഹരീഷ് പേരടി.
എന്തും പച്ചക്ക് പറയുന്ന സ്വഭാവക്കാരനായ താരം വിജയ് ബാബു കേസില്‍ താര സംഘടന അമ്മയോട് പറഞ്ഞു അണിചേരാന്‍ തന്ന ഒരുലക്ഷം രൂപ തിരിച്ചുവേണ്ട എന്നെ പുറത്താക്കൂ എന്ന്, അതിനു പിന്നാലെ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ താരസംഘടനയില്‍ തിരിച്ചെത്തിയ സുരേഷ് ഗോപി മടക്കി വിളിച്ചു ഹരീഷിനെ അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങിനെ,രാജിക്കത്ത് മെയില്‍ അയച്ചിട്ട് സംഘടനയില്‍നിന്ന് ഒരാള്‍പോലും തന്നെ വിളിച്ചില്ലെന്നും നടന് സുരേഷ് ഗോപി മാത്രമാണ് കാരണം തിരക്കി തന്നെ വിളിച്ചതെന്നും ഹരീഷ് പേരടി പറഞ്ഞു.
കുറച്ച് ദിവസം മുന്‍പാണ്, അമ്മ സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് തന്നെ സംഘടനയില്‍നിന്ന് ഒഴിവാക്കണമെന്ന് ഹരീഷ് ആവശ്യപ്പെട്ടത്. ”A.M.M.A.യില്‍ നിന്ന് ഞാന്‍ രാജി ഫെയ്സ്ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും പഴ്സനല്‍ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു .A.M.M.A ക്ക് മെയില്‍ ചെയ്യുകയും ചെയ്തു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷേ ഈ രാജി വാര്‍ത്ത അറിഞ്ഞ നിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു.
‘നിങ്ങളെ പോലെയൊരാള്‍ ഇതില്‍നിന്ന് വിട്ടു പോകരുത്. സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം’ എന്ന്. ഇനി അതിനുള്ളില്‍ നില്ക്കുന്നതില് ഒരു അര്‍ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂര്‍വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു. എങ്കിലും പല സൂപ്പര്‍ നടന്മാര്ക്കും ഇല്ലാത്ത, ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്. ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവും. A.M.M.Aയില്‍ നിന്ന് ഒഴിവാക്കണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്നുതന്നെയാണ്. രാജി രാജി തന്നെയാണ്..അതില്‍ മാറ്റമൊന്നുമില്ല.”-ഹരീഷ് പേരടി വ്യക്തമാക്കി. FC